41കാരനായ ഷാഹിദ് ലത്തീഫിന് നേരെ പാകിസ്ഥാനിലെ ഗുജ്രാന്‍വാലയ്ക്ക് സമീപം മോര്‍ അമീനബാദില്‍വെച്ച് അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ജെയ്ഷ ഭീകരന്‍ ഷാഹിദ് ലത്തീഫ്
Last Updated :20 January 2024, 9:26 am IST

News Now

കറാച്ചി: പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജെയ്ഷ ഭീകരന്‍ ഷാഹിദ് ലത്തീഫ് പാകിസ്ഥാനില്‍ വെടിയേറ്റ് മരിച്ചു. അജ്ഞാതന്റെ വെടിയേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലും ഷാഹിദ് ലത്തീഫായിരുന്നു.

41കാരനായ ഷാഹിദ് ലത്തീഫിന് നേരെ പാകിസ്ഥാനിലെ ഗുജ്രാന്‍വാലയ്ക്ക് സമീപം മോര്‍ അമീനബാദില്‍വെച്ച് അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. മോട്ടോര്‍ ബൈക്കിലെത്തിയ ആളാണ് വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

1994ല്‍ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത് ഇയാളെ ജയിലില്‍ അടച്ചിരുന്നു.ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ പാകിസ്ഥാനിലേക്ക് നാടുകടത്തി. 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയ കേസിലും ലത്തീഫ് പ്രതിയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates