തുണിക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ആന്‍ഡ്രോയ്ഡ് ഫോണും, പെന്‍ഡ്രൈവും; ജയിലില്‍ 'വിഐപി'യായി പ്രജ്വല്‍ രേവണ്ണ; കേസ്

ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എത്തിച്ചു നല്‍കിയതില്‍ ജയില്‍ അധികൃതരുടെ പങ്കും അന്വേഷിക്കുന്നുണ്ട്.

Former MP Prajwal Revanna, serving life term in rape case, found with phone inside Bengaluru Jail
Former MP Prajwal Revanna
Edited by :Sujith
Last Updated :12 ഓഗസ്റ്റ് 2026, 12:25 pm IST

ബംഗളൂരു: ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുന്‍ എംപി പ്രജ്വല്‍ രേവണ്ണയുടെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ക്രൈംബ്രാഞ്ച് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ആന്‍ഡ്രോയിഡ് ഫോണ്‍ കണ്ടെടുത്തത്. തുണിക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണ്‍ കണ്ടെത്തിയതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംഭവത്തില്‍ പരപ്പന അഗ്രഹാര പൊലീസ് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ രേവണ്ണയെ ഒന്നാം പ്രതിയായും സഹതടവുകാരന്‍ പ്രതാപ് റായ്‌യെ രണ്ടാം പ്രതിയായുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എത്തിച്ചു നല്‍കിയതില്‍ ജയില്‍ അധികൃതരുടെ പങ്കും അന്വേഷിക്കുന്നുണ്ട്.

സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ച് രേവണ്ണയെ വിശദമായി ചോദ്യം ചെയ്‌തെങ്കിലും തനിക്കൊന്നുമറിയില്ലെന്ന മട്ടിലാണ് പെരുമാറിയതെന്നാണ് വിവരം. മൊബൈല്‍ ഫോണിനൊപ്പം ചാര്‍ജറും കൂടാതെ പെന്‍ഡ്രൈവും ഉണ്ടായിരുന്നു. സംഭവത്തില്‍ കൃത്യവിലോപം ആരോപിച്ച് ജയില്‍ അസിസ്റ്റന്റ് ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തിയതിന് ജയില്‍ ചീഫ് സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ക്രൈംബ്രാഞ്ച് സംഘം ജയിലില്‍ പരിശോധന നടത്തിയിരുന്നെങ്കിലും രേവണ്ണയുടെ മുറിയില്‍ നിന്ന് ഫോണ്‍ കണ്ടെത്തിയിരുന്നില്ല.

വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുയും ചെയ്ത കേസില്‍ ജെഡിഎസ് മുന്‍ എംപിയും മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വല്‍ രേവണ്ണയെ കഴിഞ്ഞ വര്‍ഷമാണ് കോടതി തടവുശിക്ഷ വിധിച്ചത്. പ്രജ്വലിന്റെ പിതാവ് രേവണ്ണയുടെ ഫാം ഹൗസിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. അതിനിടെയായിരുന്നു രേവണ്ണ ഇവരെ തുടര്‍ച്ചയായി പീഡിപ്പിച്ചതും ദൃശ്യങ്ങള്‍ പകര്‍ത്തിയതും.

News Now

Summary

Phone Hidden In Clothes, Pen Drive: Ex-MP Prajwal Revanna Booked After Being Found With Devices Inside Jail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates