
ശിവസൂര്യയുടെ തിരോധാനം: പ്രത്യേക ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി
കാണാതായിട്ട് 49 ദിവസം; ദുരൂഹത നീക്കണമെന്ന് കുടുംബം
കണ്ണൂർ: ചൊക്ലി പൊലീസ് സ്റ്റേഷൻ പരിധിയിലെ കരിയാട് പുളിയനമ്പ്രത്തുനിന്ന് കാണാതായ പ്ലസ്ടു വിദ്യാർത്ഥി ശിവസൂര്യയുടെ (17) തിരോധാനക്കേസിൽ പ്രത്യേക ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് രൂപം നൽകാൻ ഉത്തരവിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എഡിജിപിക്കാണ് മന്ത്രി ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ന്യൂമാഹിക്ക് സമീപമുള്ള പെരിങ്ങാടിയിൽ വെച്ച് ബന്ധുക്കളും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും ആഭ്യന്തര മന്ത്രിയെ നേരിൽക്കണ്ട് നിവേദനം സമർപ്പിച്ചതിന് പിന്നാലെയാണ് ഇടപെടൽ.
WHAT TO READ NEXT

ബ്രഡും ജാമും കഴിച്ചതിനു പിന്നാലെ ഗൃഹനാഥൻ മരിച്ചു: ഭക്ഷ്യവിഷബാധ?
ശിവസൂര്യയെ കാണാതായിട്ട് ഞായറാഴ്ച 49 ദിവസം തികയുകയാണ്. തലശ്ശേരി റെയിൽവേ സ്റ്റേഷനിലോ മറ്റ് പ്രധാന കേന്ദ്രങ്ങളിലോ കുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതോടെ കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് കുടുംബത്തിന്റെ പ്രധാന സംശയം. കുട്ടി കാശിയിലേക്ക് പോകുന്നുവെന്ന് കത്തിൽ എഴുതിവെച്ചത് ആരുടെയെങ്കിലും ബാഹ്യപ്രേരണ മൂലമായിരിക്കാമെന്ന് ശിവസൂര്യയുടെ ബന്ധു ബബിജ മാധ്യമങ്ങളോട് പ്രതികരിച്ചു. കുട്ടി അമ്പലങ്ങളിൽ പോകുന്ന ആളോ ഭക്തനോ ആയിരുന്നില്ലെന്നും ആരോടും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നുവെന്നും അവർ വ്യക്തമാക്കി. പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി മികച്ച വിജയം കൈവരിച്ച ബുദ്ധിശാലിയായ കുട്ടിയായിരുന്നു അവൻ. കുടുംബത്തിൽ സംസാരിച്ച ചില കാര്യങ്ങൾ കുട്ടി തെറ്റായ രീതിയിൽ ഉൾക്കൊണ്ടതാകാമെന്നും ഇവർ ചൂണ്ടിക്കാട്ടി.
മൊബൈൽ ഫോൺ ഗെയിമുകൾക്ക് കുട്ടി അടിമപ്പെട്ടതിനെത്തുടർന്ന് പിതാവ് ഫോൺ വാങ്ങി വെച്ചതിന്റെ പേരിൽ കഴിഞ്ഞ മാസം എട്ടാം തീയതി വൈകിട്ട് മൂന്ന് മണിയോടെയാണ് ശിവസൂര്യ വീടുവിട്ടിറങ്ങിയത്. താൻ ദൈവത്തോട് അലിയാൻ കാശിയിലേക്ക് പോകുന്നുവെന്ന് വ്യക്തമാക്കുന്ന കുറിപ്പ് വീട്ടിൽ ഉപേക്ഷിച്ച ശേഷമായിരുന്നു യാത്ര. കേരളത്തിൽ വിവിധ ഇടങ്ങളിൽ വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തലശ്ശേരി എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാശിയിൽ ഉൾപ്പെടെ നേരിട്ടെത്തി വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് ഒരു തുമ്പും കണ്ടെത്താൻ സാധിച്ചിരുന്നില്ല. പ്രാദേശിക പൊലീസിന്റെ അന്വേഷണം എങ്ങുമെത്താത്ത പശ്ചാത്തലത്തിലാണ് കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചിന് വിടാൻ ഉത്തരവിട്ടത്.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Home Minister Ramesh Chennithala has directed the ADGP to constitute a Special Crime Branch investigation team to probe the mysterious disappearance of Shiva Surya, a Plus-Two student from Puliyanambram near Kariayad
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


കെഎസ്ടിപി അഴിമതി: ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നിര്‍ദേശം നല്കി ആഭ്യന്തര മന്ത്രി

