ചായ വിറ്റ പോലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നു; മോദിക്കെതിരെ അധിക്ഷേപ പരാമര്‍ശം

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ 'നിര്‍മലമ്മ' എന്ന് വിളിച്ച് മന്ത്രി പരിഹസിക്കുകയും ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോദി/ പിടിഐ
Last Updated :20 January 2024, 9:16 am IST

ഹൈദരബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി തെലങ്കാന മന്ത്രി മല്ല റെഡ്ഢി. ഒരിക്കല്‍ ചായ വിറ്റ അതേരീതിയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന നിയമസഭയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം

പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ വിറ്റിരുന്നു. ആദ്യം അദ്ദേഹം മുഖ്യമന്ത്രിയായി, പിന്നീട് പ്രധാനമന്ത്രിയായി,  അദ്ദേഹത്തെ ചെയര്‍മാനെന്ന നിലയില്‍ നാമെല്ലാവരും വിശ്വസിച്ചത് നിര്‍ഭാഗ്യകരമാണ്. നേരത്തെ ചായ വിറ്റ അതേരീതിയിലാണ് മോദി പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതെന്നും തൊഴില്‍ മന്ത്രി പറഞ്ഞു

പ്രസംഗത്തിനിടെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ 'നിര്‍മലമ്മ' എന്ന് വിളിച്ച് മന്ത്രി പരിഹസിക്കുകയും ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now