News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
മലയാളി ദമ്പതികള് ഗുരുഗ്രാമിലെ ഫ്ലാറ്റില് മരിച്ച നിലയില്; ഭാര്യയെ കൊന്ന് ഭര്ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

ന്യൂഡല്ഹി: കോണ്ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്ഥി പട്ടിക പ്രഖ്യാപിച്ചു. ഗുലാംനബി ആസാദ്, ആനന്ദ് ശര്മ എന്നിവര്ക്ക് സീറ്റില്ല.ഗ്രൂപ്പ് 23 നേതാക്കളില് നിന്ന് മുകുള് വാസ്നിക് മാത്രമാണ് സ്ഥാനാര്ഥി പട്ടികയില് ഇടംപിടിച്ചത്. പത്ത് സ്ഥാനാര്ഥികളുടെ പട്ടികയാണ് ഹൈക്കമാന്റ് പുറത്തുവിട്ടത്.
ഛത്തീസ്ഗഢില് നിന്ന് രാജീവ് ശുക്ലയും രഞ്ജിത രഞ്ജനുമാണ് സീറ്റ് നല്കിയത്. ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനാണ് രാജീവ് ശുക്ല, രഞ്ജിത രഞ്ജന് ബീഹാറില് നിന്നുള്ള നേതാവാണ്. ഹരിയാനയില്നിന്ന് അജയ് മാക്കനും കര്ണാടകയില് നിന്ന് ജയറാം രമേശും മധ്യപ്രദേശില് നിന്ന് വിവേക് താന്ഹയും മഹാരാഷ്ട്രയില് നിന്ന് ഉത്തര്പ്രദേശിലെ കോണ്ഗ്രസ് നേതാവ് ഇമ്രാന് പ്രതാപ് ഗഡിയ്ക്കാണ് സീറ്റ് നല്കിയത്.
രാജസ്ഥാനില് നിന്ന് മൂന്ന് പേര്ക്ക്സീറ്റ് നല്കി. കോണ്ഗ്രസ് വക്താവ് രണ്ദീപ്സിങ്ങ് സുര്ജേവാല, മുകള് വാസ്നിക്, പ്രമോദ് തിവാരി എന്നിവര്ക്കാണ് സീറ്റ് നല്കിയത്. തമിഴ്നാട്ടില് നിന്ന് വീണ്ടും
പി ചിദംബരം സ്ഥാനാര്ഥിയാകും. നേരത്തെ മഹാരാഷ്ട്രയില് നിന്നാണ് ചിദംബരം രാജ്യസഭയിലെത്തിയത്.
Congress releases its list of candidates for elections to the Rajya Sabha. Ajay Maken to contest from Haryana, Randeep Singh Surjewala from Rajasthan, P Chidambaram from Tamil Nadu pic.twitter.com/BlI2viYzgP
â ANI (@ANI) May 29, 2022
ബിജെപി സ്ഥാനാര്ഥി പട്ടിക ഇങ്ങനെ
രാജ്യസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്ത്ഥി പട്ടിക പ്രസിദ്ധീകരിച്ച് ബിജെപി. കേന്ദ്ര ധനമന്ത്രി നിര്മല സീതാരാന് കര്ണാടകയില് നിന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയല് മഹാരാഷ്ട്രയില് നിന്നും മത്സരിക്കും. പതിനാറുപേരുടെ പട്ടികയില് അഞ്ച് വനിതകളെയാണ് ഉള്പ്പെടുത്തിയിരിക്കുന്നത്. ജൂണ് പത്തിനാണ് 15 സംസ്ഥാനങ്ങളിലെ 57 രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. 57ല് പതിനൊന്ന് സീറ്റുകള് ഉത്തര്പ്രദേശിലാണ്. കോണ്ഗ്രസ് വിട്ട കപില് സിബല് ഉത്തര്പ്രദേശില് നിന്ന് സമാജ്വാദി പാര്ട്ടി പിന്തുണയോടെ മത്സരിക്കുന്നുണ്ട്. മുതിര്ന്ന നേതാവ് ജാവേദ് അലിയും എസ്പി മേധാവി അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള് യാദവും മത്സരിക്കും. തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ആറു സീറ്റുകള് വീതമുണ്ട്. നേരത്തെ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില് ബിജെപിയും എഎപിയും അഞ്ച് സീറ്റുകള് വീതം നേടിയിരുന്നു.
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


