
News Now
വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി അമേഠിയിലും മത്സരിച്ചേക്കുമെന്ന് സൂചന. ഇതിന്റെ ഭാഗമായി ഗൗരീഗഞ്ചിലെ രാഹുലിന്റെ വസതിയുടെ നവീകരണപ്രവര്‍ത്തനങ്ങളും ശുചീകരണവും ഊര്‍ജ്ജിതമായി. ഇതു മണ്ഡലത്തില്‍ വീണ്ടും മത്സരിക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുതുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വീടിന്റെ നവീകരണ വീഡിയോ പുറത്തു വന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം രാഹുലിന്റെ അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇതുവരെ മനസ്സ് തുറന്നിട്ടില്ല. വീടിന്റെ നവീകരണം പതിവ് പ്രവര്‍ത്തനങ്ങളിലൊന്ന് മാത്രമാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദീപക് സിങ് പറയുന്നത്.
രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കയും യഥാക്രമം അമേഠിയില്‍ നിന്നും റായ്ബറേലിയില്‍ നിന്നും മത്സരിക്കുമെന്നാണ് യുപിയിലെ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. കോണ്‍ഗ്രസ് മണ്ഡലത്തില്‍ നിശബ്ദമായ പ്രചാരണം നടത്തുമ്പോള്‍, ബിജെപി സ്ഥാനാര്‍ത്ഥിയായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഗ്രാമഗ്രാമാന്തരങ്ങള്‍ കയറി വോട്ടു തേടുകയാണ്.
WHAT TO READ NEXT

26 ന് അവധി; ബാങ്കുകൾ ഉൾപ്പെടെ വാണിജ്യ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല
രാഹുല്‍ഗാന്ധി മത്സരിക്കുന്ന കേരളത്തിലെ വയനാട്ടില്‍ ഏപ്രില്‍ 26 നാണ് വോട്ടെടുപ്പ്. ഇതിനുശേഷം അമേഠിയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുള്ളത്. മെയ് 20 ന് അഞ്ചാം ഘട്ടത്തിലാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ് നടക്കുക. കഴിഞ്ഞതവണ അമേഠിയില്‍ രാഹുല്‍ഗാന്ധി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



