
'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ
ഫോണ്‍ ഓഫായതോടെ പുറം ലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ടു.

ബംഗളൂരു: നാല് ദിവസങ്ങള്‍ കാട്ടില്‍ വഴി തെറ്റി അലഞ്ഞെങ്കിലും പൂര്‍ണ ആരോഗ്യവതിയെന്ന് ശരണ്യ. വഴിതെറ്റിയാണ് കാട്ടില്‍ അകപ്പെട്ടത്. കൈയ്യിലുണ്ടായിരുന്നത് വെള്ളം മാത്രമായിരുന്നു. ഫോണ്‍ ഓഫായതോടെ പുറം ലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. തനിക്ക് വേണ്ടി ഇത്രയും വിപുലമായ തെരച്ചില്‍ നടക്കുന്നതായി അറിഞ്ഞിരുന്നില്ല. പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിക്കുകയാണ് ചെയ്തത്. താന്‍ പൂര്‍ണ ആരോഗ്യവതിയാണെന്നും ശരണ്യ പറഞ്ഞു. കര്‍ണാടക വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് ശരണ്യയെ കണ്ടെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശരണ്യ.
WHAT TO READ NEXT

ആശ്വാസ വാര്‍ത്ത; കുടകില്‍ കാണാതായ ശരണ്യയെ കണ്ടെത്തി
ആറ് സംഘങ്ങള്‍ ആയിട്ടായിരുന്നു ഇന്നത്തെ തെരച്ചില്‍. പ്രദേശവാസികളാണ് ശരണ്യയെ കണ്ടെത്തിയത്. സാധാരണ ആളുകള്‍ കടന്നു ചെല്ലാത്ത സ്ഥലത്തായിരുന്നു കണ്ടെത്തുമ്പോള്‍ ശരണ്യ ഉണ്ടായിരുന്നത് എന്ന് നാട്ടുകാര്‍ പറഞ്ഞു. കാട്ടില്‍ അകപ്പെട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും ആരും തെരഞ്ഞെത്താതിരുന്നതോടെ കാണാതായ വിവരം പുറത്തറിഞ്ഞില്ലെന്ന് കരുതി. അടുത്തുള്ള ഉയര്‍ന്ന മലയുടെ മുകളില്‍ കയറി സ്ഥലം മനസിലാക്കാന്‍ ആയിരുന്നു ശ്രമം. അതിന്റെ ഭാഗമായുള്ള യാത്രയ്ക്കിടെയാണ് തെരച്ചില്‍ സംഘത്തെ കണ്ടതെന്നും ശരണ്യ പറഞ്ഞു. തെരഞ്ഞെത്തുക ഒരു ഡ്രോണ്‍ ആയിരുക്കും എന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഇത്രയും വലിയൊരു തെരച്ചില്‍ ദൗത്യം നടന്നെന്നത് ഞെട്ടിച്ചെന്നും ശരണ്യ പറഞ്ഞു.
പൊലീസും വനംവകുപ്പും നടത്തിയ വ്യാപകമായ തിരച്ചിലിലാണ് കാട്ടില്‍ കാണാതായി നാലു ദിവസത്തിന് ശേഷം ശരണ്യയെ ഇന്ന് ജീവനോടെ കണ്ടെത്തിയത്. ട്രക്കിങ്ങിനിടെ ശരണ്യയ്ക്ക് വഴിതെറ്റുകയായിരുന്നു. തെര്‍മല്‍ ഡ്രോണ്‍ അടക്കം ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ശരണ്യയെ വൈകീട്ടോടെ കണ്ടെത്തിയത്.
News Now
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍

Summary
Saranya, who went missing in Kodagu, has been found
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



