
News Now
ചെന്നൈ: ഊട്ടിയില് വീട് നിര്മ്മാണത്തിനിടെ മതില് ഇടിഞ്ഞുവീണ് ഏഴുപേര് മരിച്ചു. ആറ് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. വീട് പണിക്കായി കുഴി എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
പത്തിലധികം തൊഴിലാളികള് നിര്മാണപ്രവര്ത്തത്തില് ഏര്പ്പെട്ടിരിക്കെയാണ് അപകടം. ഉടന് തന്നെ റവന്യൂ വകുപ്പ് ജിവനക്കാരും ഫയര്ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്ത്തനം നടത്തി. ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്.
#WATCH | Six construction workers died on the spot while undergoing house construction work at Lovedale, near Ooty in Tamil Nadu
— ANI (@ANI) February 7, 2024
"Two workers with serious injuries taken to Ooty Government Hospital, one worker missing under the debris, rescue operations underway, say Police. pic.twitter.com/NkrUFxw0TU
മണ്ണിനടിയില് കൂടുതല് പേര് കുടുങ്ങിയിട്ടുണ്ടോയെന്നത് കണ്ടെത്താനായി തിരച്ചില് തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







