
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ പാകിസ്ഥാനെ പിന്തുണയ്ക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പേരില്‍ വ്യാജ വീഡിയോ. എഐ ഉപയോഗിച്ച് നിര്‍മിച്ച വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ടി20 ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് പാകിസ്താന് സ്വീകരിച്ച നിലപാടുകളെ ശശി തരൂര്‍ എംപി അനുമോദിക്കുന്ന രീതിയില്‍ ആണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്.
പ്രചരിക്കുന്നത് വ്യാജവിഡിയോ ആണെന്ന് വ്യക്തമാക്കി തരൂര്‍ തന്നെ രംഗത്തെത്തി. ഈ വീഡിയോയിലുള്ളത് തന്റെ ഭാഷയോ ശബ്ദമോ അല്ലെന്ന് ശശി തരൂര്‍ എംപി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
പാകിസ്താനിലുള്ള ഒരു സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴിയാണ് ഈ വ്യാജ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് വിവരം. പിന്നാലെ എക്സില്‍ ഉള്‍പ്പെടെ വിഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയായിരുന്നു. പാര്‍ലമെന്റില്‍ നിന്നുള്ള വാര്‍ത്താ ഏജന്‍സിയുടെ ഔദ്യോഗിക ദൃശ്യങ്ങളില്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റം വരുത്തിയാണ് വ്യാജ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.
Summary
Shashi Tharoor flags AI-generated video of him praising Pak over T20 boycott.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




