
News Now
മലയാളി ദമ്പതികള് ഗുരുഗ്രാമിലെ ഫ്ലാറ്റില് മരിച്ച നിലയില്; ഭാര്യയെ കൊന്ന് ഭര്ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്
പ്രകൃതിക്കു ഭീഷണിയൊരുക്കുന്ന മഞ്ഞവസന്തം

'മമ്മൂട്ടിയെ ഫാൻസുകാർ ആഘോഷിക്കുന്നുണ്ടെങ്കിൽ അത് 'ഭ്രമയുഗ'ത്തിൽ മാത്രമാണ്; മോഹൻലാലിന് ആരാധകനിര ഉണ്ടാകാൻ കാരണം'

ഭോപ്പാല് : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില് ബിജെപിക്ക് മുന്നേറ്റം. 28 സീറ്റിലേക്ക് നടന്ന വോട്ടെടുപ്പില്, വോട്ടെണ്ണല് പുരോഗമിക്കുമ്പോള് ബിജെപി 19 സീറ്റില് മുന്നിട്ടു നില്ക്കുകയാണ്. എതിരാളികളായ കോണ്ഗ്രസ് എട്ടിടത്തും ലീഡ് ചെയ്യുന്നു.
ഒരു സീറ്റില് സ്വതന്ത്രനും ലീഡ് ചെയ്യുന്നു. ബിജെപി നേതാവും മന്ത്രിയുമായ തുള്സി സാലാവത് മുന്നിട്ടു നില്ക്കുകയാണ്. നിലവിൽ 109 സീറ്റുള്ള ബിജെപിക്ക് ഭരണം നിലനിറുത്താൻ ഒൻപത് സീറ്റുകൂടിയാണ് വേണ്ടത്.
എക്സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ച് മധ്യപ്രദേശിൽ എൻഡിഎ 16 മുതൽ 18 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. കോൺഗ്രസ് പത്ത് മുതൽ 12 സീറ്റുകൾ വരെ സ്വന്തമാക്കും. മറ്റുള്ളവർക്ക് ഒരു സീറ്റും പ്രവചിക്കുന്നു.
ഈ വർഷം മാർച്ചിൽ ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം 22 ഓളം കോൺഗ്രസ് എംഎൽഎമാർ രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. ഇതോടെയാണ് കമൽനാഥ് സർക്കാരിനെ അട്ടിമറിച്ചുകൊണ്ട് ബിജെപി അധികാരത്തിലേറിയത്. കഴിഞ്ഞ മാസം മറ്റൊരു കോൺഗ്രസ് എംഎൽഎ കൂടി രാജിവച്ച് ബിജെപിയിൽ ചേർന്നതോടെ 230 അംഗ നിയമസഭയിൽ കോൺഗ്രസിന് 83 എംഎൽഎമാരായി ചുരുങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



