
രണ്ടു മക്കളുള്ള സ്ത്രീയുടെ പിന്നാലെ കൂടി, പ്രണയം നിരസിച്ചപ്പോള്‍ വെട്ടിക്കൊന്നു, മൃതദേഹത്തില്‍ കെട്ടിപ്പിടിച്ചു കിടന്നു
രണ്ടു കുട്ടികളുടെ അമ്മയായ ശാന്തിദേവിയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്

ജയ്പൂര്‍ : വണ്‍വേ പ്രണയം തലയ്ക്കു പിടിച്ചതോടെ, വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്. രാജസ്ഥാനിലെ അഹോറിലാണ് സംഭവം. പൊലീസ് സംഭവസ്ഥലത്തെത്തുമ്പോള്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയശേഷം മൃതദേഹത്തെ വിടാതെ കെട്ടിപ്പിടിച്ച നിലയിലായിരുന്നു പ്രതി. മൃതദേഹം വിട്ടുനല്‍കാനും പ്രതി തയ്യാറായില്ല. തുടര്‍ന്ന് പ്രതിയെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
രണ്ടു കുട്ടികളുടെ അമ്മയായ ശാന്തിദേവിയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. ജോജാവര് നാഡിയില്‍ തൊഴിലുറപ്പ് ജോലിക്ക് പോയതായിരുന്നു ഇവര്‍. ഗ്രാമവാസിയായ ഗണേഷ് മീണ എന്ന 21 കാരനാണ് ശാന്തിദേവിയെ കൊലപ്പെടുത്തിയത്.
ഗണേഷിന് ശാന്തിദേവിയോട് കടുത്ത പ്രേമമായിരുന്നു. എന്നാല്‍ ശാന്തിദേവി ഇത് നിരസിച്ചു. ഇതേത്തുടര്‍ന്നുള്ള വൈരാഗ്യം മൂലം ഗണേഷ് ശാന്തിദേവിയെ മഴുവിന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യുവതി മരിച്ചെന്ന് ഉറപ്പായിട്ടും യുവാവ് മൃതദേഹത്തെ കുട്ടിപ്പുണര്ന്ന് ഇരുന്നു.
ഗണേഷിന്റെ ആക്രമണത്തില്‍ നിന്നും യുവതിയെ രക്ഷിക്കാന്‍ തൊഴിലുറപ്പ് ജോലിക്കാരായ സഹപ്രവര്‍ത്തകര്‍ ശ്രമിച്ചു. എന്നാല്‍ മഴു വീശി ഇവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അകറ്റുകയായിരുന്നു. വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴും ഗണേഷ് ശാന്തിയുടെ മൃതദേഹം വിട്ടുനല്‍കാന്‍ കൂട്ടാക്കിയിരുന്നില്ല.
ശാന്തിദേവിയുടെ ഭര്‍ത്താവ് മഹാരാഷ്ട്രയിലാണ് ജോലി ചെയ്യുന്നത്. ഭര്‍തൃസഹോദരന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗണേഷ് പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത് ശാന്തിദേവി നേരത്തെ ഭര്‍ത്താവിനെയും വീട്ടുകാരെയും അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവ് ഗണേഷ് മീണയെ താക്കീത് ചെയ്ത് വിട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

'ലാലേട്ടനൊപ്പമുള്ള കോമഡി സീൻ, അത് വൻ സംഭവം ആയി മാറിയേനേ, പക്ഷേ...'; 'തേന്മാവിന് കൊമ്പത്തി'നെക്കുറിച്ച് സോണിയ

Related News

Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
