ഗുരുതരമായി പരുക്കേറ്റ കെമിസ്ട്രി അധ്യാപകന്‍ രാജേഷ് ബറുവ ബെജവാഡയെ (55) ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

ക്ലാസിലെ മോശം പ്രകടനം ചൂണ്ടിക്കാട്ടി അധ്യാപകന്‍ ഇതേ വിദ്യാര്‍ഥിയെ ശകാരിക്കുകയും മാതാപിതാക്കളെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.Source by : പ്രതീകാത്മക ചിത്രം
Last Updated :7 July 2024, 6:50 pm IST

News Now

ഗുവാഹത്തി: അസമിലെ ശിവസാഗര്‍ ജില്ലയിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപകനെ ക്ലാസ് മുറിയില്‍ കുത്തിക്കൊന്ന കേസില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. യൂണിഫോമില്ലാതെ ക്ലാസിലെത്തിയതു ചോദ്യം ചെയ്തതിനാണ് അധ്യാപകനെ കത്തി കൊണ്ടു കുത്തിയത്.

ഗുരുതരമായി പരുക്കേറ്റ കെമിസ്ട്രി അധ്യാപകന്‍ രാജേഷ് ബറുവ ബെജവാഡയെ (55) ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്ലാസിലെ മോശം പ്രകടനം ചൂണ്ടിക്കാട്ടി അധ്യാപകന്‍ ഇതേ വിദ്യാര്‍ഥിയെ ശകാരിക്കുകയും മാതാപിതാക്കളെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ക്ലാസില്‍ നിന്നും വിദ്യാര്‍ഥിയെ ഇറക്കിവിട്ടതായും സഹപാഠികള്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അടുത്ത ദിവസം രക്ഷിതാക്കളെ കൂട്ടാതെയും യൂണിഫോമില്ലാതെയും ക്ലാസിലെത്തിയ കുട്ടിയെ അധ്യാപകന്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി ശകാരിച്ചു. ഇതിനിടെയാണു വിദ്യാര്‍ഥി കത്തി കൊണ്ട് ആക്രമിച്ചത്. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics