കശ്മീരില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു; ആയുധങ്ങള്‍ കണ്ടെടുത്തു

രഹസ്യവിവരത്തിന്‍രെ അടിസ്ഥാനത്തിലാണ് സൈന്യവും പൊലീസും പ്രദേശം വളഞ്ഞ് തിരച്ചില്‍ നടത്തിയത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:58 am IST
Edited by :migrator

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. ഷോപ്പിയാന്‍ ജില്ലയിലെ അംഷിപോറ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

ഭീകരരുടെ പക്കല്‍ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടികൂടി. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം. 

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു. 

രഹസ്യവിവരത്തിന്‍രെ അടിസ്ഥാനത്തിലാണ് സൈന്യവും പൊലീസും പ്രദേശം വളഞ്ഞ് തിരച്ചില്‍ നടത്തിയത്. ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now