ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ്: ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

Umar khalid granted interim bail
ഉമര്‍ ഖാലിദ്ഫയല്‍
Last Updated :11 December 2025, 7:14 pm IST
Edited by :അമല്‍ ജോയ്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ജയിലില്‍ കഴിയുന്ന ജെഎന്‍യു പൂര്‍വ വിദ്യാര്‍ഥി ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. ഡല്‍ഹി വിചാരണ കോടതിയാണ് രണ്ടാഴ്ചത്തെ ജാമ്യം അനുവദിച്ചത്. 16 മുതല്‍ 29 വരെയാണ് ജാമ്യ കാലാവധി. 14 ദിവസത്തേക്കാണ് ഇടക്കാല ജാമ്യം.

സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ജാമ്യം. 20,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും അതേ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യത്തിലും ഇളവ് അനുവദിച്ചത്. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബാജ്പായ് ആണ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. നേരത്തെ, സുപ്രിംകോടതിയില്‍ ഉമര്‍ ഖാലിദിന്റെ ജാമ്യത്തെ ഡല്‍ഹി പൊലീസ് എതിര്‍ത്തിരുന്നു. എന്നാല്‍ തങ്ങള്‍ നിരപരാധികളാണെന്നും ജാമ്യം അനുവദിക്കണമെന്നും ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചു. തുടര്‍ന്ന്, വിശദമായ വാദം കേട്ട ശേഷം ഉമര്‍ ഖാലിദടക്കം ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ വിധി പറയാന്‍ സുപ്രിംകോടതി മാറ്റി.

2020 സെപ്തംബറിലാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.നേരത്തെ, ഡല്‍ഹി ഹൈക്കോടതിയും വിചാരണാ കോടതിയും ഉമറിന് ജാമ്യം നിഷേധിച്ചിരുന്നു.

News Now

Summary

Umar khalid granted interim bail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates