'ഭീകരതയ്ക്കെതിരെ ഇന്ത്യയ്ക്കൊപ്പം'; പൂർണ പിന്തുണയെന്ന് ജപ്പാൻ, യുഎഇ

ഓപ്പറേഷൻ സിന്ദൂർ വിശദീകരിച്ച് എംപിമാർ വിവിധ രാജ്യങ്ങളിൽ

'We Stand With India'- UAE, Japan Extend Support
യുഎഇ സന്ദർശിച്ച ഇന്ത്യൻ എംപിമാരുടെ സംഘംSource by : പിടിഐ
Last Updated :22 May 2025, 9:17 pm IST

ന്യൂഡൽഹി: ഭീകര പ്രവർത്തനത്തിനെതിരെയുള്ള ഇന്ത്യൻ ഇടപെടലുകൾക്ക് പിന്തുണ ആവർത്തിച്ച് ജപ്പാൻ. യുഎഇയും പിന്തുണ ആവർത്തിച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും രാജ്യ സുരക്ഷ മുൻനിർത്തി നടത്തിയ പ്രത്യാക്രമണത്തിൽ ഇന്ത്യയുടെ ഭാ​ഗം വ്യക്തമാക്കാനും കേന്ദ്ര സർക്കാർ നിയോ​ഗിച്ച ജനതാദൾ (യു) എംപി സഞ്ജയ് ഝായുടെ നേതൃത്വത്തിലുള്ള സർവകക്ഷി പ്രതിനിധി സംഘം ജപ്പാൻ വിദേശകാര്യ മന്ത്രി തകേഷി ഇവായയുമായും മറ്റ് ഉന്നത ഉദ്യോ​ഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജപ്പാന്റെ പിന്തുണ അറിയിച്ചത്.

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പ്രവർത്തനങ്ങൾക്കൊപ്പം എല്ലായ്പ്പോഴും നിലകൊള്ളുമെന്നു ജപ്പാൻ അറിയിച്ചതാണ് സഞ്ജയ് ഝാ വ്യക്തമാക്കി. മുൻ ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതെ സു​ഗയേയും സംഘം സന്ദർശിച്ചതായും അദ്ദേഹവും പിന്തുണ അറിയിച്ചെന്നും സഞ്ജയ് ഝാ കൂട്ടിച്ചേർത്തു.

ജപ്പാൻ സന്ദർശിച്ച എംപിമാരുടെ സംഘം

ജപ്പാൻ സന്ദർശിച്ച എംപിമാരുടെ സംഘം - പിടിഐ

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ ഉത്തരവാദിത്വപൂർണവും ഉചിതവുമായെന്നു ജപ്പാൻ നയതന്ത്ര വി​ദ​ഗ്ധൻ സതോരു ന​ഗാവോ അഭിനന്ദിച്ചു. ഭീകര പ്രവർത്തനങ്ങൾക്കു പാകിസ്ഥാൻ നൽകുന്ന പിന്തുണ ആത്മഹത്യാപരമാണ്. പഹൽ​ഗാം ഭീകരാക്രമണം അതിദാരുണം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മാതൃകാപരമായ ശിക്ഷയാണ് ഇന്ത്യ നൽകിയത്. ഉചിതമായ പ്രതികരണം. അദ്ദേഹം വ്യക്തമാക്കി.

ശിവസേന (ഷിൻഡേ) എംപി ശ്രീകാന്ത് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുഎഇയിലെ ഉന്നതതല ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയുടെ നയതന്ത്ര ​ദൗത്യത്തിനു അവർ പിന്തുണ അറിയിച്ചു. എല്ലാവിധ സഹകരണവും വാ​ഗ്ദാനം ചെയ്തെന്നും ശ്രീകാന്ത് ഷിൻഡെ പറഞ്ഞു. നിരപരാധികളെ കൊലപ്പെടുത്താൻ ഇസ്ലാം മതം പഠിപ്പിക്കുന്നില്ലെന്നും ശ്രീകാന്ത് വ്യക്തമാക്കി.

News Now