ബിജെപി നേതാവിന്റെ കമ്പിളിപ്പുതപ്പ് വിതരണം; ബംഗാളില്‍ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം; വിഡിയോ
ബിജെപി എംഎല്‍എയും പ്രതിപക്ഷ നേതാവുമായി സുവേന്ദു അധികാരിയാണ് പരിപാടി സംഘടിപ്പിച്ചത്.
കൊല്‍ക്കത്ത: ബംഗാളിലെ അസന്‍സോളില്‍ തിക്കിലും തിരക്കിലും പെട്ട് ഒരുകുട്ടി ഉള്‍പ്പടെ മൂന്ന് പേര് മരിച്ചു. കമ്പിളി പുതപ്പ് വിതരണ പരിപാടിക്കിടെയാണ് തിക്കും തിരക്കും ഉണ്ടായത്. ബിജെപി എംഎല്‍എയും പ്രതിപക്ഷ നേതാവുമായി സുവേന്ദു അധികാരിയാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിക്ക് അനുമതി ഉണ്ടായിരുന്നില്ലെന്നും സംഘാടകര്‍ വിവരം അറിയിച്ചിരന്നില്ലെന്നും പൊലീസ് പറഞ്ഞു. കമ്പിളിപ്പുതപ്പ് വിതരണം ഉണ്ടെന്ന് അറിഞ്ഞ്് ആളുകള്‍ കൂട്ടത്തോടെ എത്തിയിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു.
3 Dead in Stampede at Blanket Distribution Event in Bengal's Asansol pic.twitter.com/CMv1YgKuAq
â Victor DG (@dasgupta_victor) December 14, 2022
'ഇത് വളരെ നിര്‍ഭാഗ്യകരമായ സംഭവമാണ്. പരിപാടിക്ക് സുവേന്ദു അധികാരി അനുമതി വാങ്ങിയിരുന്നില്ല. പുതപ്പ് വിതരണത്തിന്റെ പേരില്‍, അത്രയും വലിയ ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളാനാവാത്ത സ്ഥലത്തേക്ക് ആളുകളെ വിളിച്ചുവരുത്തുകയായിരുന്നു. പാവങ്ങളുടെ ജീവിതം വച്ചാണ് സുവേന്ദു കളിച്ചത്. ധാര്‍മിക ബോധമില്ലാതെയാണ് ആദ്ദേഹം രാഷ്ട്രീയം കളിക്കുന്നത്' - ടിഎംസി വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ ഡല്‍ഹി എയിംസിലെ സെര്‍വര്‍ ഹാക്ക് ചെയ്തത് ചൈനയില്‍ നിന്ന്; ഡേറ്റ വീണ്ടെടുത്തു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'90 കളിലെ മനോഹരമായ പ്രണയം'; അനൂപ് മേനോന്റെ 'ചിരം' തിയേറ്ററുകളിലേക്ക്
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത


