കേവലം ഒരു ഫാഷന്‍ ഡിസൈനര്‍ എന്ന മേഖലയില്‍ മാത്രമായി തന്റെ ഇഷ്ടങ്ങളെ ഒതുക്കി നിര്‍ത്താന്‍ ഷൈന താല്‍പ്പര്യപ്പെട്ടില്ല. മറിച്ച് ഇഷ്ടം തോന്നിയ മേഖലകളിലെല്ലാം അവര്‍ കഴിവ് തെളിയിച്ചു.

Who is Sophia Qureshi's twin sister, Dr. Shaina Sansara?
കേണല്‍ സോഫിയ ഖുറേഷി, ഷൈന സന്‍സാര Source by : ഫയല്‍, ഇന്‍സ്റ്റഗ്രാം
Last Updated :12 May 2025, 6:47 pm IST

News Now

ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാന് ശക്തമായ മറുപടി നല്‍കിയെന്ന വാര്‍ത്താ പുറംലോകത്തെ അറിയിച്ചത് ഇന്ത്യന്‍ സേനയുടെ പെണ്‍കരുത്തിന്റെ മുഖങ്ങളായ വ്യോമസേനാ വിങ് കമാന്‍ഡര്‍ വ്യോമിക സിങും കരസേനയിലെ സോഫിയ ഖുറേഷിയുമായിരുന്നു. ഇരുവരും ചര്‍ച്ചയാകുന്നതോടൊപ്പം ഇപ്പോള്‍ കേണല്‍ സോഫിയ ഖുറേഷിയുടെ ഇരട്ട സഹോദരി ഡോ. ഷൈന സന്‍സാരയാണ് ചര്‍ച്ചയാകുന്നത്.

ഇരുവരും പിറന്നത് സൈനിക കുടുംബത്തിലാണെങ്കിലും സോഫിയ തെരഞ്ഞെടുത്തത് സൈനിക സേവനവും ഷൈന തെരഞ്ഞെടുത്തത് ഫാഷന്റെ ലോകവുമാണ്. കേവലം ഒരു ഫാഷന്‍ ഡിസൈനര്‍ എന്ന മേഖലയില്‍ മാത്രമായി തന്റെ ഇഷ്ടങ്ങളെ ഒതുക്കി നിര്‍ത്താന്‍ ഷൈന താല്‍പ്പര്യപ്പെട്ടില്ല. മറിച്ച് ഇഷ്ടം തോന്നിയ മേഖലകളിലെല്ലാം അവര്‍ കഴിവ് തെളിയിച്ചു. സാമ്പത്തിക വിദദ്ധ, പരിസ്ഥിതി പ്രവര്‍ത്തക, ഷാഷന്‍ ഡിസൈനര്‍ എന്നീ മേഖലകളില്‍ അവര്‍ കൈവെച്ചു. എന്നാല്‍ സൈനിക മേഖലയിലേയ്ക്ക് പൂര്‍ണമായും എത്തിയില്ലെങ്കിലും അതിനടുത്ത് ഷൈനയും കൈവെച്ചിട്ടുണ്ട്. മുന്‍ ആര്‍മി കേഡറ്റ്‌സ് കൂടിയായ ഷൈന റൈഫിള്‍ ഷൂട്ടിങ് സ്വര്‍ണമെഡല്‍ ജേതാവുമാണ്.

വഡോദരയിലെ വണ്ടര്‍ വുമണ്‍ എന്നാണ് ഷൈന അറിയപ്പെടുന്നച്. പ്രശസ്ത മോഡലും സൗന്ദര്യ മത്സരത്തിലെ വിജയിയുമാണ്. മിസ് ഗുജറാത്ത്, മിസ് ഇന്ത്യ എര്‍ത്ത് 2017, മിസ് യുണൈറ്റഡ് നേഷന്‍സ് 2018 എന്നീ ടൈറ്റിലുകള്‍ ഷൈന നേടി. 2018ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചു. സൗന്ദര്യ മത്സരത്തില്‍ മാത്രമല്ല ഒരു പ്രകൃതി സ്‌നേഹികൂടിയാണ് ഷൈന. ഗുജറാത്തിലുടനീളം 10,0000 മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള അവരുടെ ശ്രമം ദേശീയ അന്തര്‍ദേശീയ ശ്രദ്ധ നേടിയിരുന്നു.

കേണല്‍ സോഫിയ ഖുറേഷി ഓപ്പറേഷന്‍ സിന്ദൂര്‍ ബ്രീഫിങ് നടത്തുന്നത് കണ്ടപ്പോള്‍, ഝാന്‍സി റാണി ജീവനോടെ വന്നതു പോലെ തോന്നിയെന്നാണ് ഷൈന മാധ്യമങ്ങളോട് പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates