
യുവതിയെ 200 മീറ്റർ റോഡിലൂടെ വലിച്ചിഴച്ചു; ഓട്ടോ ഡ്രൈവർക്കെതിരെ കേസ്
200 മീറ്ററോളം റോഡിലൂടെ സ്ത്രീയെ വലിച്ചിഴച്ച് ഓട്ടോ ഡ്രൈവർ

മുംബൈ: മഹാരാഷ്‌ട്രയിൽ കോലാപുരിൽ 200 മീറ്ററോളം റോഡിലൂടെ സ്ത്രീയെ വലിച്ചിഴച്ച ഓട്ടോ ഡ്രൈവർക്കെതിരെ കേസെടുത്തു. സ്ത്രീയെ വലിച്ചിഴയ്‌ക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഓട്ടോ ഡ്രൈവർ ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ പൊലീസ് ആരംഭിച്ചു.
ജൂലൈ ആറിനാണ് സംഭവം. ഓട്ടോ ഡ്രൈവറുമായി യുവതി തർക്കത്തിൽ ഏർപ്പെട്ടതിന് പിന്നാലെ ഇയാൾ ഓട്ടോ വേഗത്തിൽ എടുക്കുകയായിരുന്നു. സ്ത്രീയുടെ വസ്ത്രം ഓട്ടോറിക്ഷയിൽ കുടുങ്ങിയിട്ടുണ്ടെന്ന് അറിയിഞ്ഞിട്ടും വാഹനം നിർത്താൻ ഇയാൾ തയ്യാറായില്ല എന്നതാണ് സംശയത്തിന് കാരണം.
महाराषà¥à¤à¥à¤° à¤à¤¾ à¤à¥à¤²à¥à¤¹à¤¾à¤ªà¥à¤° मà¥à¤ à¤à¤à¥ डà¥à¤°à¤¾à¤à¤µà¤° à¤à¤° महिला à¤à¥ बà¥à¤ à¤à¤à¤¡à¤¼à¥ à¤à¥ बाद à¤à¤à¥ डà¥à¤°à¤¾à¤à¤µà¤° नॠमहिला à¤à¥ 200 मà¥à¤à¤° तठà¤à¤¸à¥à¤à¤¾..#Maharashtra #kolhapur #CCTV #crime pic.twitter.com/JBCYwAQ5xT
â Himanshu Purohit (@Himansh256370) July 7, 2023
സ്ത്രീയെ വലിച്ചിഴയ്‌ക്കുന്നത് കണ്ട് ഒരു ബൈക്ക് യാത്രികൻ വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വാഹനം നിർത്താതെ അതിവേഗം പോകുന്നത് വിഡിയോയിൽ കാണാം. നേരത്തെ ഡൽഹിയിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. പുതുവത്സര തലേന്ന് 10 കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച യുവതി പിന്നീട് മരിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
തൃക്കണ്ണാപുരം കൈക്കൂലി വിവാദം; സിപിഎം കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

IIT പ്രവേശനം: ടോപ് റാങ്കുകാർക്ക് പ്രിയം കംപ്യൂട്ടർ സയൻസ്, ക്യാംപസ് മുംബൈ ; കാരണമിതാണ്...

Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

യൂട്യൂബിൽ 1 ബില്യൺ കാഴ്ചക്കാരെന്ന അപൂർവ നേട്ടം; 'ഞാൻ ഗഗൻ' റീ റിലീസ് തീയതി പുറത്ത്



