News Now
ന്യൂഡൽഹി: ഡൽഹി സാകേത് കോടതി വളപ്പിൽ വെടിവയ്പ്. ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
ഇന്ന് രാവിലെയാണ് സംഭവം. അഭിഭാഷക വേഷത്തിൽ എന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിച്ചെത്തിയ അജ്ഞാതനാണ് വെടിയുതിർത്തത്. നാലു റൗണ്ടാണ് വെടിയുതിർത്തത്.
സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കാൻ കോടതിയിലെത്തിയ സ്ത്രീക്കാണ് വെടിയേറ്റതെന്ന് പൊലീസ് പറയുന്നു.
വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ എയിംസ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.
Delhi: A woman has been injured in an incident of firing at Saket court. Four rounds were fired. Police on the spot.
â ANI (@ANI) April 21, 2023
(Warning: Disturbing visuals)
Visuals confirmed by police. pic.twitter.com/vdaUBqZxmp
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





