ആറുവയസുള്ള ദത്തുപുത്രിയെ ഉപദ്രവിക്കുകയും സ്വകാര്യഭാഗത്ത് പൊള്ളലേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ 35കാരി അറസ്റ്റില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:04 am IST

News Now

ലക്‌നൗ: ആറുവയസുള്ള ദത്തുപുത്രിയെ ഉപദ്രവിക്കുകയും സ്വകാര്യഭാഗത്ത് പൊള്ളലേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ 35കാരി അറസ്റ്റില്‍. 35കാരി തിളച്ച എണ്ണ പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് ഒഴിച്ചതായി പൊലീസ് പറയുന്നു.

ഉത്തര്‍പ്രദേശിലെ താക്കൂര്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 35കാരിയായ പൂനമാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛനായ അജയ്കുമാറിന്റെ പരാതിയിലാണ് പൊലീസ് നടപടി. സ്വകാര്യ ഭാഗത്ത് പൊള്ളലേറ്റ പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികള്‍ക്ക് കുട്ടികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് അജയ്കുമാറാണ് ആറുവയസുകാരിയെ ദത്തെടുത്തത്. ആറുമാസം മുന്‍പാണ് പെണ്‍കുട്ടിയെ ദത്തെടുത്തത്. കുട്ടിയെ ദത്തെടുക്കാനുള്ള തീരുമാനത്തില്‍ പൂനം അതൃപ്തി അറിയിച്ചിരുന്നതായി പൊലീസ് പറയുന്നു.

കുട്ടി വീട്ടില്‍ വന്നതുമുതല്‍ പൂനം അപമര്യാദയായാണ് പെരുമാറിയിരുന്നത്. കുട്ടിയുടെ സ്വകാര്യഭാഗത്ത് തിളച്ച എണ്ണ ഒഴിച്ച് പൊള്ളലേല്‍പ്പിച്ചത് പൂനമാണെന്ന് അജയ്കുമാറിന്റെ പരാതിയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates