
പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചു; എസ്ഐ അറസ്റ്റില്‍
കുട്ടിയുടെ കരച്ചില് കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്. എസ്ഐയെ സ്റ്റേഷനിലേക്ക് കൊണ്ട് പോയ പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചതായി
ചെന്നൈ: കൂട്ടുകാരുമായി വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ എസ്ഐ അറസ്റ്റില്‍. മാദവാരം പൊലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്ന വാസുവിനെയാണ് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടി കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വാസു, കുട്ടിയെ സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. ജോലി കഴിഞ്ഞ് മടങ്ങി വരുന്ന വഴിയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ചെന്നൈ വില്ലിവാക്കത്താണ് സംഭവമുണ്ടായത്. കുട്ടിയുടെ കരച്ചില് കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്. എസ്ഐയെ സ്റ്റേഷനിലേക്ക് കൊണ്ട് പോയ പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയതോടെ അവര്‍ പരാതിയില്‍ നിന്ന് പിന്മാറുകയായിരുന്നു. നാട്ടുകാര്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതോടെയാണ് ഇയാളുടെ അറസ്റ്റുണ്ടായത്. പോസ്കോ ചുമത്തിയിട്ടുണ്ടെന്ന് ചെന്നൈ പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
IIT പ്രവേശനം: ടോപ് റാങ്കുകാർക്ക് പ്രിയം കംപ്യൂട്ടർ സയൻസ്, ക്യാംപസ് മുംബൈ ; കാരണമിതാണ്...

Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

യൂട്യൂബിൽ 1 ബില്യൺ കാഴ്ചക്കാരെന്ന അപൂർവ നേട്ടം; 'ഞാൻ ഗഗൻ' റീ റിലീസ് തീയതി പുറത്ത്

പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?



