
News Now
നേഹ ബോറ അജ്ഞാത കേന്ദ്രത്തിലോ....? ആരോപണം

'നന്ദനി' പേസില് സിംബാബ്വെ ഒതുങ്ങി! ഇന്ത്യന് വനിതകള്ക്ക് ജയിക്കാന് 115 റണ്സ്

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ന്യൂഡല്ഹി: പഞ്ചാബ് നാഷണല് ബാങ്ക് തട്ടിപ്പില് നാലു പേരെ കൂടെ സിബിഐ അറസ്റ്റ് ചെയ്തു. നീരവ് മോദി ഗ്രൂപ്പിന്റെ ഓഡിറ്ററും ഗീതാജ്ഞലി ഗ്രൂപ്പിന്റെ ഡയറക്ടര് പാലക്കാട് സ്വദേശി അനിയത്ത് ശിവരമാമന് നായര്, രണ്ട് ബാങ്ക് ജീവനക്കാരുമാണ് അറസ്റ്റിലായത്.
പഞ്ചാബ് നാഷണല് ബാങ്കില് വ്യാജരേഖകള് സമര്പ്പിച്ച് വജ്രവ്യാപാരിയായ നീരവ് മോദിയും അമ്മാവന് മെഹുല് ചോക്സിയും ഇരുപതിനായിരത്തോളം കോടി രൂപ തട്ടിച്ച കേസിലാണ് ഇപ്പോള് കൂടുതല് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ആദ്യം നീരവ് മോദിയുടെ കമ്പിനിയിലെ ജനറല് മാനേജരെ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം അറസ്റ്റ് ചെയ്തിരുന്നത്. എന്നാല് കേസിലെ പ്രധാന പ്രതികളായ നീരവ് മോദിയും മെഹുല് ചോക്സിയും ഇപ്പോഴും ഒളിവിലാണ്.
പഞ്ചാബ് നാഷണല് ബാങ്കുള്പ്പടെ ഇന്ത്യയിലെ ഏഴോളം ബാങ്കുകളെയാണ് നീരവ് മോദി വ്യാജരേഖകള് സമര്പ്പിച്ച് തട്ടിപ്പ് നടത്തിയത്. ബാങ്ക് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇവരുടെ സ്വത്തുവകകള് കഴിഞ്ഞ ദിവസങ്ങളില് സിബിഐ കണ്ടുകെട്ടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



