മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി നോക്കുമ്പോള്‍ കേരളത്തിലെ ദളിതര്‍ സുരക്ഷിതരാണെന്ന് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് സഹമന്ത്രി രാംദാസ് അത്താവാലെ.

Last Updated :19 January 2024, 11:55 pm IST

News Now

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി നോക്കുമ്പോള്‍ കേരളത്തിലെ ദളിതര്‍ സുരക്ഷിതരാണെന്ന് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് സഹമന്ത്രി രാംദാസ് അത്താവാലെ. ഭരണം കോണ്‍ഗ്രസിന്റെയോ ഇടതുപക്ഷത്തിന്റെയോ കയ്യിലാണെങ്കിലും ദളിതരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ 45000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അതില്‍ കേരളത്തില്‍ 102 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബീഹാര്‍ ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളുടെ സ്ഥിതി വ്യത്യസ്തമാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് തൈക്കാട് ഗസ്റ്റ് ഹൗസില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിലെ ദളിതര്‍ സുരക്ഷിതരാണെന്ന് കേന്ദ്രമന്ത്രി