ക്ലാസ് റൂം, ഓൺലൈൻ അധ്യാപന സമയം 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ്

Last Updated :20 January 2024, 8:25 am IST

News Now

തിരുവനന്തപുരം; സംസ്ഥാനത്തെ കോളജുകളുടേയും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പ്രവർത്തന സമയം രാവിലെ 8.30 മുതൽ വൈകിട്ട് 3.30 വരെയാക്കി. കോവിഡ് പശ്ചാത്തലത്തിലാണ് നടപടി. ക്ലാസ് റൂം, ഓൺലൈൻ അധ്യാപന സമയം 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ്.

​ഗവേഷണം, പ്രോജക്ട് ഫണ്ടിങ് അപേക്ഷ, നാക്, എൻബിഎ അക്രഡിറ്റേഷൻ പ്രവർത്തനങ്ങൾ, റമഡിയൽ ക്ലാസ് എന്നിവയ്ക്കായി ബാക്കി സമയം വിനിയോ​ഗിക്കണം. പ്രിൻസിപ്പൽമാരും അനധ്യാപകരം എല്ലാ ദിവസവും കോളജിൽ ഹാജരാകണമെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവിൽ നിർദേശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോളജ് സമയം രാവിലെ 8.30 മുതൽ, 1.30 വരെ പഠനം; ഉത്തരവായി