മഴയ്ക്കു ശമനമില്ല; സ്‌കൂളുകള്‍ക്ക് ഇന്നും അവധി

Last Updated :20 January 2024, 12:15 am IST

News Now

തിരുവനന്തപുരം: മഴയും കാറ്റും ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളത്ത് കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്‌കൂളുകള്‍ക്കാണ് അവധി. 

തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ ചില താലൂക്കുകളിലും മലപ്പുറത്ത് നിലമ്പൂര്‍ താലൂക്കിലും സ്‌കൂളുകള്‍ക്ക് അവധി ബാധകമാകും. ഇന്നത്തെ അവധിക്ക് പകരം മറ്റൊരു അവധി ദിനത്തില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും. തീയതി പിന്നീട് അറിയിക്കും.

മഹാത്മാഗാന്ധി സര്‍വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഇന്നലെ നടത്താന്‍ നിശ്ചയിച്ച പരീക്ഷകളും മാറ്റിവെച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഴയ്ക്കു ശമനമില്ല; സ്‌കൂളുകള്‍ക്ക് ഇന്നും അവധി