മാഹിയിലെ ബാറുകൾ അടച്ചിടുന്നു; മുൻകരുതൽ

Last Updated :20 January 2024, 8:21 am IST

News Now

മാഹി: കൊറോണ വൈറസ് ബാധ പടരുന്നതിന്റെ പശ്ചാത്തലത്തിൽ മാഹിയിലെ ബാറുകൾ അടച്ചിടാൻ തീരുമാനം. ഈ മാസം 31 വരെയാണ് ബറുകൾ അടച്ചിടുന്നത്. മുൻകരുതലെന്ന നിലയിലാണ് നടപടി.

അതേസമയം ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ സാധാരണ പോലെ തുറന്നു പ്രവർത്തിക്കും. മാഹി അ‍ഡ്മിനിസ്ട്രേഷനാണ് ഇക്കാര്യം തീരുമാനിച്ചത്. 

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മദ്യ വില്‍പ്പനശാലകള്‍ അടച്ചിടുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വില്‍പ്പനയില്‍ കാര്യമായ കുറവില്ലെന്നും ജീവനക്കാര്‍ക്ക് മാസ്കുകള്‍ നല്‍കിയിട്ടുണ്ടെന്നും ബിവറേജസ് കോര്‍പറേഷനും വ്യക്തമാക്കിയിരുന്നു. 

ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചിടുന്നത് പ്രായോഗികമല്ലെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. മദ്യം കിട്ടാത്ത അവസ്ഥ വന്നാല്‍ സ്ഥിരം മദ്യപാനികള്‍ മറ്റ് വഴികള്‍ തേടും. അത് മറ്റൊരു ദുരന്തത്തിന് വഴിവച്ചേക്കുമെന്നാണ് സര്‍ക്കാരിന്‍റെ ഭീതി. സംസ്ഥാനത്ത് പ്രതിദിനം 40 കോടിയോളം രൂപയുടെ മദ്യ വില്‍പ്പനയാണ് ബിവറേജസ് വില്‍പനശാലകളിലൂടെ മാത്രം നടക്കുന്നത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാഹിയിലെ ബാറുകൾ അടച്ചിടുന്നു; മുൻകരുതൽ