ഹുസൈന്‍
Last Updated :30 January 2024, 9:08 pm IST

News Now

കല്‍പറ്റ: 14 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കോടതി.

പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയാണ് പീഡിപ്പിച്ചത്.

നടവയല്‍ നെല്ലിയമ്പം ചോലയില്‍ വീട്ടില്‍ ഹുസൈനെയാണ് (47) വിവിധ വകുപ്പുകളിലായി അഞ്ച് വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയടക്കാനും വിധിച്ചത്. 2019 ജൂലൈയിലാണ് സംഭവം.

പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്. കല്‍പ്പറ്റ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics