
News Now
24 കിലോമീറ്റര് മൈലേജ്, നാലു വേരിയന്റുകള്, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ സിഎന്ജി വേര്ഷന് വിപണിയില്

മതയാഥാസ്ഥിതികരെ പ്രകോപിപ്പിക്കുന്നത് ഇസ്ലാമിന്റെ സ്നേഹദര്ശനം
ഗുജറാത്തിൽ ഗർബയും ദാണ്ഡിയയും, പശ്ചിമബംഗാളിൽ ദുർഗാപൂജ; അറിയാം ഇന്ത്യയിലുടനീളമുള്ള നവരാത്രി ആഘോഷങ്ങളും ആചാരങ്ങളും

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ പാളം തെറ്റി തീപിടിച്ചു; കണ്ടുനിന്നവരെ ഭയപ്പെടുത്തി റെയിൽവേയുടെ മോക് ഡ്രിൽ|VIDEO

കൊച്ചി: ഓണ്ലൈന് തട്ടിപ്പിലൂടെ 25 ലക്ഷം രൂപ കൈക്കലാക്കിയ കേസില് യുവാവ് അറസ്റ്റില്. പാലാരിവട്ടം സ്വദേശിനിയില് നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില് ആലുവ കുന്നത്തേരി സ്വദേശി തൈപറമ്പില് ഷാജഹാന് (40) ആണ് പിടിയിലായത്. പാര്ട് ടൈം ജോലിയിലൂടെ പണം ലഭിക്കും എന്ന് വാട്സ്ആപ്പ് മെസേജിലൂടെ സന്ദേശമയച്ച് വിശ്വസിപ്പിച്ചാണ് പ്രതികള് പണം തട്ടിയത്. പ്രതിയെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു. മറ്റ് പ്രതികള്ക്കായി അന്വേഷണം വ്യാപിപ്പിച്ചെന്നു പാലാരിവട്ടം പൊലീസ് പറഞ്ഞു.
2024 ജനുവരിയിലാണ് യുവതിയുമായി വാട്സ്ആപ്പ് ടെലിഗാം ചാറ്റിലൂടെ പ്രതികള് ബന്ധപ്പെട്ടത്. പാര്ട് ടൈം ജോലി വാഗ്ദാനം ചെയ്താണ് സമീപിച്ചത്. ഇതിനായി ഓണ്ലൈന് ടാസ്കുകളും നല്കി. 25 മുതല് 30 വരെയുള്ള തീയതികളില് പരാതിക്കാരിയുടെ 2 ബാങ്ക് അക്കൗണ്ടുകളില് നിന്നായി 25 ലക്ഷത്തിലേറെ രൂപയാണ് തട്ടിയെടുത്തത്. പണം വിവിധ സംസ്ഥാനങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചാണ് തട്ടിപ്പ് ആസൂത്രണം നടത്തിയത്. അറസ്റ്റിലായ ഷാജഹാന് തട്ടിപ്പിലൂടെയുള്ള പണം കൈക്കലാക്കുന്നതിനായി മാത്രം പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങിയതായി പൊലീസ് പറഞ്ഞു.
ഈ അക്കൗണ്ടിലെത്തിയ പണം മറ്റു പ്രതികളുടെ സഹായത്താല് ചെക്ക് മുഖേനയാണു പിന്വലിച്ചത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേക നിര്ദേശപ്രകാരം, ഓണ്ലൈന് തട്ടിപ്പ് കേസുകളില് കേരളത്തിലുള്ള അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


റിട്ടയര്മെന്റ് ലൈഫ് അടിച്ചുപൊളിക്കണോ?, കൈയില് 20 ലക്ഷം രൂപയുണ്ടോ?; പോസ്റ്റ് ഓഫീസിന്റെ മൂന്ന് സ്കീമുകളില് മികച്ചത് ഏത്?, താരതമ്യം

'അമേരിക്കയില് പോകാന് പണം കണ്ടെത്തിയവര്, ഇന്ത്യയില് തിരിച്ചെത്താന് സമ്പാദിക്കുന്നു'; യുവതിയുടെ വൈറല് വിഡിയോ

