
പത്തനംതിട്ടയില്‍ 100 കോടിയുടെ നിക്ഷേപ തട്ടിപ്പ്; ജി ആന്റ് ജിയുടെ 48 ശാഖകള്‍ പൂട്ടി, ഉടമകള്‍ മുങ്ങി
തിരുവല്ല പുല്ലാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ജി ആന്റ് ജി ഫിനാന്‍സിന്റെ 48 ശാഖകളും പൂട്ടി

പത്തനംതിട്ട: സംസ്ഥാനത്തെ വീണ്ടും നടുക്കി മറ്റൊരു നിക്ഷേപ തട്ടിപ്പ്.തിരുവല്ല പുല്ലാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ജി ആന്റ് ജി ഫിനാന്‍സിന്റെ 48 ശാഖകളും പൂട്ടി. സ്ഥാപനം അടച്ച് നാലു ഉടമകളും മുങ്ങിയതായി പൊലീസ് പറയുന്നു. 100 കോടിയോളം രൂപ തട്ടിയെടുത്തതായാണ് സൂചന. സ്ഥാപനത്തിനെതിരെ വിവിധ സ്റ്റേഷനുകളിലായി 80ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വന്ന സ്ഥാപനമാണിത്. ഇത് വിശ്വാസ്യതയായി കണ്ട് നിക്ഷേപം നടത്തിയവരാണ് കബളിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ നിരവധിയാളുകള്‍ പണവും സ്വര്‍ണവും നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ഒന്നാം തീയതി മുതലാണ് സ്ഥാപനം തുറന്നുപ്രവര്‍ത്തിക്കാതെ വന്നത്.
500 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് നിക്ഷേപകര്‍ ആരോപിക്കുന്നത്. ചിലര്‍ ഒരു കോടി രൂപ വരെ ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്. 50 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള സ്ഥാപനമായത് കൊണ്ടാണ് പണം നിക്ഷേപിച്ചതെന്നാണ് നിക്ഷേപകര്‍ പറയുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് ഇതിന്റെ ഉടമകള്‍. കുടുംബത്തിലെ പഴയ തലമുറയില്‍പ്പെട്ടവരാണ് സ്ഥാപനം തുടങ്ങിയത്. നിലവില്‍ ഫോണ്‍ ചെയ്താലും ആരും എടുക്കാറില്ലെന്നും നിക്ഷേപകര്‍ പറയുന്നു. സ്ഥാപനത്തിനെതിരെ ജീവനക്കാരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കെഎസ്ആര്‍ടിസിക്ക് വീണ്ടും ബസ്; ഇത്തവണ എംഎല്‍എ ഫണ്ടിലൂടെ; തുടക്കമിട്ട് പ്രവീണ്‍ കുമാര്‍

വിദേശത്ത് പോകാന്‍ പ്ലാന്‍ ഉണ്ടോ?, സൗജന്യ ട്രാവല്‍ സിംകാര്‍ഡുമായി എയര്‍ഇന്ത്യ; 30 രാജ്യങ്ങള്‍ പരിധിയില്‍

Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്



