കഴിഞ്ഞ ദിവസം ബിനുവില്‍ നിന്ന് വ്യാജമദ്യം പിടികൂടിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. 

എക്‌സൈസ് സംഘം കണ്ടെടുത്ത മദ്യകുപ്പികള്‍
Last Updated :20 January 2024, 9:16 am IST

News Now

മൂന്നാര്‍: ഇടുക്കി കഞ്ഞിക്കുഴിയില്‍ വ്യാജമദ്യ നിര്‍മ്മാണ യൂണിറ്റ് പിടികൂടി. 70 ലിറ്റര്‍ വ്യാജമദ്യവും 3500 കുപ്പികളും കണ്ടെത്തി. കഞ്ഞിക്കുഴി സ്വദേശി ബിനുവിന്റെതാണ് നിര്‍മ്മാണ യൂണിറ്റ്. കഴിഞ്ഞ ദിവസം ബിനുവില്‍ നിന്ന് വ്യാജമദ്യം പിടികൂടിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. 

 പൂപ്പാറയില്‍ 35 ലിറ്റര്‍ വ്യാജമദ്യവുമായി ബെവ്‌കോ ജീവനക്കാരന്‍ അടക്കം നാലു പേരെ ശാന്തന്‍പാറ പോലീസ് പിടികൂടിയിരുന്നു. മദ്യം വാങ്ങി ചില്ലറ വില്‍പ്പന നടത്തുന്നവര്‍ക്ക് ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൈമാറാനെത്തിച്ച മദ്യമായിരുന്നു പിടികൂടിയത്. പൂപ്പാറ ബെവ്‌കോ  ജീവനക്കാരനായ തിരുവനന്തപുരം, കോലിയക്കോട് ഉല്ലാസ് നഗര്‍ സ്വദേശി ബിനു, സുഹൃത്ത് പോത്തന്‍കോട് പുത്തന്‍വീട്ടില്‍ ബിജു, ഇടുക്കി കഞ്ഞിക്കുഴി തള്ളക്കാനം തോട്ടുപുറത്ത് ബിനു മാത്യു, മകന്‍ എബിന്‍ എന്നിവരെയാണ് ശാന്തന്‍പാറ പൊലീസ് പിടികൂടിയത്.

അതില്‍ കഞ്ഞിക്കുഴി സ്വദേശി ബിനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 70 ലിറ്റര്‍ വ്യാജമദ്യവും 3500 കുപ്പികളും കണ്ടെടുത്തത്. എംസി മദ്യത്തിന്റെയും സര്‍ക്കാരിന്റെയും വ്യാജ സ്റ്റിക്കര്‍ പതിപ്പിച്ച കുപ്പിയിലാണ് മദ്യം നിറച്ചിരുന്നത്. ബെവ്‌കോ ഔട്‌ലെറ്റില്‍ നിന്നും മദ്യം വാങ്ങി പുറത്ത് ചില്ലറ വില്‍പന നടത്തുന്ന ഓട്ടോ െ്രെഡവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍ക്കാനായി കൊണ്ടു വന്ന വ്യാജ മദ്യമാണ് പിടികൂടിയതെന്ന് എക്‌സൈസ് പറഞ്ഞു. വ്യാജമദ്യ നിര്‍മ്മാണ യൂണിറ്റ് എക്‌സൈസ് സംഘം നശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates