'മുഖം വീങ്ങി, വേദനയുണ്ട്'; വിദ്യാര്‍ഥിയെ അധ്യാപകന്‍ മുഖത്തടിച്ചു, പിതാവിനെയും ആക്രമിച്ചു- പരാതി

ഇതേ അധ്യാപകന്‍ നേരത്തേയും കുട്ടിയെ മര്‍ദിച്ചിരുന്നുവെന്നും അപ്പോള്‍ രക്ഷിതാക്കള്‍ പ്രധാന അധ്യാപികയോട് പരാതിപ്പെട്ടിരുന്നുവെന്നും കുട്ടി പറഞ്ഞു

A complaint has been filed against a teacher for allegedly slapping a student across the face for talking in the classroom.
A complaint has been filed against a teacher for allegedly slapping a student across the face for talking in the classroom. പ്രതീകാത്മക ചിത്രം
Edited by :ആതിര അഗസ്റ്റിന്‍
Last Updated :7 ഓഗസ്റ്റ് 2026, 7:19 am IST

പാലക്കാട്: ക്ലാസ് മുറിയില്‍ സംസാരിച്ചുവെന്ന കാരണത്താല്‍ അധ്യാപകന്‍ വിദ്യാര്‍ഥിയെ കൈകൊണ്ടു മുഖത്തടിച്ചതായി പരാതി. തൃക്കടീരി പിടിഎം ഹൈസ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി ആദിഷ് കൃഷ്ണ (14) യാണ് പരാതി പറഞ്ഞ വിദ്യാര്‍ഥി. അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ രക്ഷിതാക്കള്‍ എത്തി ആശുപത്രിയിലെത്തിച്ചു. ഇതേ അധ്യാപകന്‍ നേരത്തേയും കുട്ടിയെ മര്‍ദിച്ചിരുന്നുവെന്നും അപ്പോള്‍ രക്ഷിതാക്കള്‍ പ്രധാന അധ്യാപികയോട് പരാതിപ്പെട്ടിരുന്നുവെന്നും കുട്ടി പറഞ്ഞു.

അധ്യാപകന്‍ അടിച്ചെന്നും മുഖം വീങ്ങിയിട്ടുണ്ടെന്നും കടുത്ത വേദനയുണ്ടെന്നും കുട്ടി തന്നെ പിതാവ് മോഹന്‍ ദാസിനെ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് സ്‌കൂളില്‍ എത്തിയ തന്നെയും അധ്യാപകന്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് പിതാവും പറഞ്ഞു. പാലക്കാട് ചെര്‍പ്പുളശേരി പൊലീസിനും ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയതായും അധ്യാപകനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കുട്ടിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ഇന്നു സ്‌കൂളിലേക്കു മാര്‍ച്ച് നടത്തും.

News Now

Summary

A complaint has been filed against a teacher for allegedly slapping a student across the face for talking in the classroom.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates