
ബസ് സ്റ്റോപ്പിലെത്തിയപ്പോള് ആവണി കൂട്ടുകാര്ക്കൊപ്പം കൂടി. അച്ഛന് ഇത്തിരി മുന്നിലേക്ക് പുരുഷന്മാര് നില്ക്കുന്ന ഭാഗത്തേക്കു മാറിനിന്നു. പെട്ടെന്നാണ് അമ്പലപ്പുറം റോഡില് നിന്നു പാഞ്ഞുവന്ന ടിപ്പര് ലോറി ബൈക്കിനെ ഇടിച്ചു നിരക്കിക്കൊണ്ടു പാഞ്ഞുവന്നത്

News Now
കൊല്ലം: അച്ഛന് പോയതിന്റെ ആഘാതത്തില് പൊട്ടിക്കരയാന് പോലും കഴിയാതെ മരവിച്ചിരിക്കുകയാണ് നീലേശ്വരം അനഘഭവനില് ആനവണി(13). എല്ലാ ദിവസവും രാവിലെ അച്ഛനൊപ്പമാണ് ആവണി വീട്ടില് നിന്നും സ്കൂളിലേയ്ക്ക് പോകാനിറങ്ങുന്നത്. ഒരു നിമിഷം മുമ്പ് വരെ ഒപ്പമുണ്ടായിരുന്ന അച്ഛന് പെട്ടെന്ന് കണ്മുന്നില് ഇല്ലാതായത് ആവണിക്ക് ഇതുവരെ ഉള്ക്കൊള്ളാന് പോലുമായിട്ടില്ല. . കൊട്ടാരക്കരയില് ഇന്നലെ ഉണ്ടായ ടിപ്പര് അപകടത്തില് മരിച്ച അജയന് ആചാരിയുടെ മകളാണ് ആവണി.
പുനലൂര് കെഎസ്ആര്ടിസി ഡിപ്പോയില് മെക്കാനിക്കായ അജയന് ആചാരി (50) ജോലിസ്ഥലത്തേക്കും ഇരുമ്പനങ്ങാട് സ്കൂളിലെ 9ാം ക്ലാസ് വിദ്യാര്ഥിയായ മകള് ആവണി കൊട്ടാരക്കരയിലെ ട്യൂഷന് സെന്ററിലേക്കും എന്നും രാവിലെ ഒരേ ബസിലാണ് പോകുന്നത്.ഇന്നലെയും മുക്കോണിമുക്കു വരെ ഇരുവരും കാര്യം പറഞ്ഞ് ഒരുമിച്ചു വന്നു. ബസ് സ്റ്റോപ്പിലെത്തിയപ്പോള് ആവണി കൂട്ടുകാര്ക്കൊപ്പം കൂടി. അച്ഛന് ഇത്തിരി മുന്നിലേക്ക് പുരുഷന്മാര് നില്ക്കുന്ന ഭാഗത്തേക്കു മാറിനിന്നു. പെട്ടെന്നാണ് അമ്പലപ്പുറം റോഡില് നിന്നു പാഞ്ഞുവന്ന ടിപ്പര് ലോറി ബൈക്കിനെ ഇടിച്ചു നിരക്കിക്കൊണ്ടു പാഞ്ഞുവന്നത്. ആവണിയും കൂടെ നിന്നവരും ഓടി മാറി. തൊട്ടുപിന്നില് വലിയ ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോള് അച്ഛനെ കണ്ടില്ല. ലോറിയും അതില് നിന്ന് വീണ മണ്കൂനയുമുണ്ടായിരുന്നു. അച്ഛന് ഓടി മാറി കാണുമെന്ന് കരുതിയെങ്കിലും പെട്ടെന്ന് തന്നെ ആ പ്രതീക്ഷ മങ്ങി.
കടയുടെ മൂലയും സമീപത്തെ മതിലും തകര്ത്തു മറിഞ്ഞ ലോറിക്കടിയിലായിരുന്നു അജയന് ആചാരിയും മരിച്ച മറ്റു 2 പേരും. മണ്ണുമാന്തി യന്ത്രം എത്തിയാണ് മൂവരെയും പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റിയത്. കെഎസ്ആര്ടിസി കൊട്ടാരക്കര ഡിപ്പോയില് പൊതുദര്ശനത്തിനു വച്ച ശേഷം ഇന്നലെ വൈകിട്ട് അജയന് ആചാരിയുടെ സംസ്കാരം നടത്തി.
WHAT TO READ NEXT

ഇനി വാഹനങ്ങള് കെട്ടിക്കിടക്കില്ല; പൊലീസ് സ്റ്റേഷനുകളില് 'സ്പേസ്'
Summary
A tragic accident in Kottarakkara where a 13-year-old girl, Avani, lost her father, Ajayan Achary, in a horrific Tipper lorry crash
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഞാന് മലയാള സിനിമയുടെ ഫാന്, ദുല്ഖറും നസ്ലെനും ഇഷ്ട നടന്മാര്; ഇഷ്ടപ്പെട്ട സിനിമ ഏതെന്നും ജേസണ് സഞ്ജയ്

'വിവിയന് റിച്ചാര്ഡ്സ് ആണ് നിന്റെ അച്ഛന്'; ഞാന് തന്നെയാണ് ആ സത്യം മകളോട് പറഞ്ഞത്: നീന ഗുപ്ത





