സിബിഎസ്ഇ സ്‌കൂളില്‍ നിന്നും പഠനയാത്ര പോയ ടൂറിസ്റ്റ് ബസാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്

ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു/ ടിവി ദൃശ്യം
Last Updated :20 January 2024, 9:07 am IST

News Now

പത്തനംതിട്ട: റാന്നിയിലെ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് അടൂരില്‍ പിടികൂടി. ബസില്‍ നിയമവിരുദ്ധമായ ലൈറ്റുകളും സംഗീത സംവിധാനങ്ങളും കണ്ടെത്തി. റാന്നിയിലെ സിബിഎസ്ഇ സ്‌കൂളില്‍ നിന്നും പഠനയാത്ര പോയ ടൂറിസ്റ്റ് ബസാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 

ബസുകളില്‍ കാഴ്ച മറയ്ക്കുന്ന കൂളിങ് ഫിലിമും ഒട്ടിച്ചിട്ടുണ്ട്. അടൂര്‍ ബൈപ്പാസില്‍ നടത്തിയ വാഹനപരിശോധനയിലാണ് ബസ് പിടികൂടിയത്. കുണ്ടറ സെറാമിക്‌സിലേക്കായിരുന്നു പഠനയാത്ര. സ്‌കൂള്‍ അധികൃതര്‍ യാത്രയ്ക്ക് അനുമതി വാങ്ങിയിട്ടില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

42 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമാണ് പഠനയാത്രാ സംഘത്തില്‍ ഉണ്ടായിരുന്നത്. അനുമതി തേടാത്തതില്‍ അധ്യാപകരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. പഠനയാത്ര അനുവദിച്ചിട്ടുണ്ട്. യാത്ര പൂര്‍ത്തിയാക്കി നാളെ ഉച്ചയ്ക്ക് മുമ്പ് അമിതമായി ഘടിപ്പിച്ചിട്ടുള്ള ലൈറ്റുകളും ശബ്ദസംവിധാനങ്ങളും മാറ്റി ആര്‍ടിഒയ്ക്ക് മുന്നില്‍ ബസ് ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

പത്തനംതിട്ടയില്‍ രണ്ടിടത്താണ് മോട്ടോര്‍ വാഹന വകുപ്പ് രാവിലെ പരിശോധന നടത്തിയത്. നഗരത്തോടു ചേര്‍ന്നുള്ള മൈലപ്രയിലും അടൂര്‍ ബൈപ്പാസിലുമായിരുന്നു പരിശോധന. പത്തനംതിട്ടയിലെ പരിശോധനയില്‍ നിയമം ലംഘിച്ച മൂന്ന് ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ നടപടിയെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates