
'അവര്‍ വഴങ്ങുമോ'യെന്ന് ഹരിഹരന്‍ ചോദിച്ചു; ചാര്‍മിളയുടെ ആരോപണം സ്ഥിരീകരിച്ച് നടൻ വിഷ്ണു
അഡ്ജസ്റ്റ്‌മെന്റിന് തയ്യാറല്ലാത്തവര്‍ തന്റെ സിനിമയില്‍ വേണ്ടെന്ന് ഹരിഹരന്‍ പറഞ്ഞു

തിരുവനന്തപുരം: സംവിധായകന്‍ ഹരിഹരനെതിരെ നടി ചാര്‍മ്മിളയുടെ വെളിപ്പെടുത്തല്‍ ശരിവെച്ച് നടന്‍ വിഷ്ണു. ചാര്‍മിള അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകുമോ എന്ന ഹരിഹരന്‍ ചോദിച്ചു എന്നാണ് വിഷ്ണു പറഞ്ഞത്. പരിണയം സിനിമയുടെ ചര്‍ച്ചയ്ക്കിടെയാണ് സംവിധായകന്‍ ഇതു ചോദിച്ചത്. സീനിയര്‍ സംവിധായകന്റെ ചോദ്യം കേട്ട് താനും ചാര്‍മിളയും ഞെട്ടിപ്പോയെന്നും വിഷ്ണു പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സംവിധായകൻ ഹരിഹരൻ തന്റെ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി പരിചയം. പുതിയ സിനിമയിലേക്കായി, ഏതെങ്കിലും കുട്ടിയെ പരിചയമുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് ബാല്യകാല സുഹൃത്തായ ചാർമിളയുടെ പേര് പറഞ്ഞത്. താൻ പറഞ്ഞിട്ട് ചാർമിള പോയി ഹരിഹരനെ കണ്ടു. ആൾ കഥാപാത്രത്തിന് ഓക്കെയാണെന്ന് പറഞ്ഞു. അതിനുശേഷമാണ് തന്നെ വിളിച്ച്, ചാർമിള അഡ്ജസ്റ്റ്മെന്റിന് തയാറാകുമോയെന്ന് ഹരിഹരൻ ചോദിച്ചതെന്നും വിഷ്ണു പറയുന്നു.
'അവര്‍ വഴങ്ങുമോ' എന്നാണ് സംവിധായകന്‍ ഹരിഹരന്‍ ചോദിച്ചത്. ചാര്‍മിളയോട് അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചോദിക്കാന്‍ പറഞ്ഞു. ചാര്‍മിള പറ്റില്ല എന്ന് പറഞ്ഞ കാര്യം ഇക്കാര്യം ഹരിഹരനെ അറിയിച്ചു. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറല്ലാത്തവര്‍ തന്റെ സിനിമയില്‍ വേണ്ടെന്ന് ഹരിഹരന്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ചാര്‍മിളയെ സിനിമയില്‍ നിന്നും ഒഴിവാക്കി. തനിക്കും ആ സിനിമയില്‍ അവസരം നഷ്ടമായി എന്നും വിഷ്ണു വെളിപ്പെടുത്തി.
മലയാള സിനിമാ മേഖലയിലെ 28 പേര്‍ തന്നോട് മോശമായി പെരുമാറിയെന്ന് നടി ചാര്‍മിളയുടെ വെളിപ്പെടുത്തിയിരുന്നു. മോശമായി പെരുമാറിയവരിൽ സംവിധായകരും നിർമാതാക്കളും നടന്മാരുമുണ്ട്. നിര്‍മ്മാതാവ് എംപി മോഹനനും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. തന്റെ സുഹൃത്തായ നടന്‍ വിഷ്ണുവിനോട് താന്‍ അഡ്ജസ്റ്റ്‌മെന്റിന് തയാറാണോയെന്ന് സംവിധായകന്‍ ഹരിഹരന്‍ ചോദിച്ചുവെന്നും ചാര്‍മിള വെളിപ്പെടുത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
നയിക്കാൻ 'ബാറ്റിങ് നെടുംതൂൺ'! പുതിയ ടെസ്റ്റ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ശ്രീലങ്ക

'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
Related News


രാത്രി വാതില്‍ മുട്ടിയ സംവിധായകന്‍ കെട്ടിപ്പിടിക്കാന്‍ നിര്‍ബന്ധിച്ചു; ഡോര്‍ പൊളിക്കുമോ എന്ന് ഭയന്നു: സ്വര ഭാസ്കര്‍

'പിന്തുടര്ന്നു ദ്രോഹിക്കുന്ന ക്രൂരതകള്‍ സഹിച്ച് ഇനിയും തുടരാനാകില്ല'; സിപിഎം വിട്ട് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്

