ഒറ്റ തന്തയ്ക്ക് പിറന്നവനാണ്, വാക്കുമാറ്റില്ല; എയിംസ് ആലപ്പുഴയിൽ തന്നെ വേണം : സുരേഷ് ​ഗോപി

മെട്രോ റെയിൽ സർവീസ് തൃശൂരിലേക്ക് വരുമെന്ന് താൻ പറഞ്ഞിട്ടില്ല

Suresh Gopi
Suresh Gopi
Last Updated :26 October 2025, 5:27 pm IST
Edited by :jayakumarna

തൃശൂർ: കമ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാനാണ് എയിംസ് അവിടെ വേണമെന്ന് പറയുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയവും പ്രാദേശികതയുമല്ല താൻ ഈ കാര്യത്തിൽ കാണുന്നത്. എയിംസ് ആലപ്പുഴയിൽ വരാൻ തൃശൂരുകാർ പ്രാർത്ഥിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

തൃശൂർ അയ്യന്തോളിൽ ‘എസ്‍ജി കോഫി ടൈംസ്’ എന്ന പേരിലുള്ള പുതിയ ചര്‍ച്ചാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ​ഗോപി. തൃശൂരിൽ നിന്ന് എംപിയാകുന്നതിന് മുൻപ് തന്നെ ആലപ്പുഴയിൽ എയിംസ് വേണമെന്ന് താൻ പറഞ്ഞിരുന്നു. താൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണ്. ഒരിക്കലും വാക്കുമാറില്ല. സുരേഷ് ​ഗോപി പറഞ്ഞു.

മെട്രോ റെയിൽ സർവീസ് തൃശൂരിലേക്ക് വരുമെന്ന് താൻ പറഞ്ഞിട്ടില്ല. അങ്കമാലിവരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് പറഞ്ഞത്. മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാര്‍, ഗുരുവായൂര്‍ വഴി താനൂരിലും എത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.

News Now

Summary

Union Minister Suresh Gopi says that AIIMS is needed there to save Alappuzha, which was devastated by communism.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates