അർജുനായുള്ള തിരച്ചിൽ തുടങ്ങി; റഡാർ ഉപയോ​ഗിച്ച് ലോറി കണ്ടെത്താൻ ശ്രമം

നേവി, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ്, ഫയർഫോഴ്സ് എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ബം​ഗളൂരുവിൽ നിന്ന് റഡാർ എത്തിച്ച് ലോറി കിടക്കുന്ന സ്ഥലം കണ്ടെത്താൻ ശ്രമം.

Arjun
അർജുനായുള്ള തിരച്ചിൽ തുടങ്ങിഎക്‌സ്പ്രസ്‌
Last Updated :20 July 2024, 6:52 am IST
Edited by :Hima Prakash

ബം​ഗ​ളൂ​രൂ: ക​ർ​ണാ​ട​ക ഷി​രൂ​രി​ൽ ദേ​ശീ​യ​പാ​ത​യി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ണ് കാ​ണാ​താ​യ കോഴിക്കോട് സ്വദേശി അ​ർ​ജു​നെ (30) ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള തി​ര​ച്ചി​ൽ പുനരാരംഭിച്ചു. നേവി, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ്, ഫയർഫോഴ്സ് എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ബം​ഗളൂരുവിൽ നിന്ന് റഡാർ എത്തിച്ച് ലോറി കിടക്കുന്ന സ്ഥലം കണ്ടെത്താൻ ശ്രമം.

മേ​ഖ​ല​യി​ൽ മ​ഴ പെ​യ്ത​തോ​ടെ മ​ണ്ണി​ടി​ച്ചി​ലി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ന്ന​ലെ തി​രച്ചി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്നു. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ സ്ഥ​ല​ത്തി​ന് സ​മീ​പ​മു​ള്ള ഗം​ഗാ​വാ​ലി പു​ഴ​യി​ല്‍ ലോ​റി പ​തി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് നേ​വി​യു​ടെ ഡൈ​വ​ര്‍​മാ​ര്‍ പു​ഴ​യി​ലി​റ​ങ്ങി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രുന്നില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മ​ണ്ണി​ടി​ഞ്ഞ​തി​ന്‍റെ ന​ടു​ഭാ​ഗ​ത്താ​യി ലോ​റി പെ​ട്ടി​രി​ക്കാം എ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് മെ​റ്റ​ല്‍ ഡി​റ്റ​ക്ട​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യും ന​ട​ത്തി​യി​രു​ന്നു. മ​ണ്ണി​ന​ടി​യി​ൽ അ​ർ​ജു​ന​ട​ക്കം 15 പേ​രാ​ണ് കു​ടു​ങ്ങി​കി​ട​ക്കു​ന്ന​തെ​ന്ന് സൂ​ച​ന. ലോ​റി​യു​ടെ ജി​പി​എ​സ് ലോ​ക്കേ​ഷ​ൻ മ​ണ്ണി​ന​ടി​യി​ലാ​ണ് ഏ​റ്റ​വും ഒ​ടു​വി​ലാ​യി കാ​ണി​ച്ചി​രു​ന്ന​ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now