
വ്യാജ രേഖ ഉണ്ടാക്കി, സിനിമാ നിര്‍മാണത്തിന് പണം വാങ്ങി പറ്റിച്ചു; തൃശൂര്‍ സ്വദേശി പിടിയില്‍
വ്യാജ രേഖയുണ്ടാക്കി സിനിമാ നിര്‍മാണത്തിന് പണം കണ്ടെത്തിയ കേസില്‍ തൃശൂര്‍ സ്വദേശി അറസ്റ്റില്‍
തൃശൂര്‍: വ്യാജ രേഖയുണ്ടാക്കി സിനിമാ നിര്‍മാണത്തിന് പണം കണ്ടെത്തിയ കേസില്‍ തൃശൂര്‍ സ്വദേശി അറസ്റ്റില്‍. പാട്ടുരായ്ക്കല്‍ വെട്ടിക്കാട്ടില്‍ വീട്ടില്‍ ജോസ് തോമസിനെയാണ് (42) ജില്ലാ ക്രൈംബ്രാഞ്ച് എ സി പി ആര് മനോജ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. വ്യാജ രേഖകള്‍ ഉണ്ടാക്കി ബിസിനസ് ആവശ്യത്തിന് എന്ന പേരില്‍ കോയമ്പത്തൂര്‍ സ്വദേശിയുടെ കൈയില്‍നിന്നും എട്ട് കോടി 40 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്നതാണ് കേസ്.
പണം ഉപയോഗിച്ച് സിനിമ നിര്‍മിച്ചെങ്കിലും കാലാവധി കഴിഞ്ഞും പണം മടക്കി നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ബിസിനസ് ആവശ്യത്തിന് എന്ന പേരില്‍ അഞ്ചുപേരുടെ പേരില്‍ വ്യാജ പ്രൊഫൈലുകളും രേഖകളും ഉണ്ടാക്കിയാണ് പ്രതി തുക സംഘടിപ്പിച്ചത്.
ഇത്തരത്തില്‍ കബളിപ്പിച്ചതിന്റെ പേരില്‍ പ്രതിക്കെതിരേ ഒരു വര്‍ഷം മുമ്പ് അഞ്ചു ക്രൈം കേസുകള്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണസംഘത്തില്‍ തൃശൂര്‍ ജില്ലാ ക്രൈം ബ്രാഞ്ച് എസിപി മനോജ് കുമാര്‍ ആര്, ക്രൈം സ്ക്വാഡംഗങ്ങളായ എസ്ഐ സുവ്രതകുമാര്‍, എസ്ഐ റാഫി പി എം, സീനിയര്‍ സി പി ഒ പളനിസ്വാമി എന്നിവര്‍ ഉള്‍പ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: 'ഉരുക്കു കോട്ട'യായി ഡല്‍ഹി, ധ്രുവ് റാഠി കസ്റ്റഡിയില്‍

'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Related News


ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്: വ്യാജ പരസ്യങ്ങളിൽ വീഴരുതെന്ന് സൈബർ പൊലീസിന്റെ മുന്നറിയിപ്പ്

എന്റെ ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് ; കെണിയില്‍ വീഴരുത്, പണം നഷ്ടമാകുമെന്ന് പ്രിയങ്ക ഗാന്ധി

