
വെള്ളാപ്പള്ളി നടേശനെതിരെ അറസ്റ്റ് വാറണ്ട്
ഉത്തരവ് റദ്ദ് ചെയ്ത് പ്രവീണിനെ തിരിച്ചെടുക്കണമെന്ന കോടതി ഉത്തരവ് നടപ്പിലാത്തത്തിനെ തുടർന്നാണ് നടപടി.

കൊല്ലം: കോടതി ഉത്തരവ് ലംഘിച്ച കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ അറസ്റ്റ് വാറണ്ട്. കേരള യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബൂണല്‍ ജഡ്ജി ജോസ് എന്‍ സിറിലിന്‍റേതാണ് ഉത്തരവ്. എസ് എന്‍ ട്രസ്റ്റിന് കീഴിലുള്ള നെടുങ്കണ്ടം ട്രൈനിംഗ് കോളജിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. ആര്‍ പ്രവീണിനെ വ്യക്തമായ കാരണമില്ലാതെ മാനേജമെന്റ് സസ്പെൻഡ് ചെയ്തിരുന്നു. ഉത്തരവ് റദ്ദ് ചെയ്ത് പ്രവീണിനെ തിരിച്ചെടുക്കണമെന്ന കോടതി ഉത്തരവ് നടപ്പിലാത്തത്തിനെ തുടർന്നാണ് നടപടി.
കോടതി ഉത്തരവ് നിലനില്‍ക്കെ തന്നെ പ്രവീണിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രവീണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് പാലിക്കാതിരുന്നതിന് ക്ഷമാപണം പോലും നടത്താന്‍ തയ്യാറായില്ലെന്നു കോടതി ഉത്തരവിൽ പറയുന്നു. എസ് എൻ ട്രസ്റ്റ് മാനേജർ എന്ന നിലയ്‌ക്കാണ് വെള്ളാപ്പള്ളി നടേശനെതിരെ നടപടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഈ മാസം 19ന് വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം ജില്ലാ കോടതി മൂന്നിൽ ഹാജരാക്കണമെന്നാണ് ഉത്തരവ്. കൂടാതെ പരാതിക്കാരനുണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നാലാഴ്ചക്കകം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം




