കാപ്പ ചുമത്തി നാടു കടത്തി; വിലക്ക് ലംഘിച്ച് മടങ്ങിയെത്തി കഞ്ചാവ് വിൽപന, യുവാവ് അറസ്റ്റിൽ

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിനേഷിനെ ഒരു വർഷത്തേക്ക് കാപ്പ നിയമപ്രകാരം നാടു കടത്തിയിരുന്നു.

ARREST
ജിനേഷ്
Last Updated :6 August 2024, 7:56 pm IST
Edited by :Anju

തൃശൂർ: കാപ്പ നിയമ പ്രകാരം നാടു കടത്തിയ പ്രതി കഞ്ചാവുമായി പിടിയിൽ. എടത്തിരുത്തി പുളിഞ്ചോട് സ്വദേശി പ്രാൺ എന്ന ജിനേഷ് (36) നെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 24 നാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിനേഷിനെ ഒരു വർഷത്തേക്ക് കാപ്പ നിയമപ്രകാരം നാടു കടത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിയമം ലംഘിച്ച് ചെന്ത്രാപ്പിന്നിയിൽ കഞ്ചാവ് വില്പന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്നും 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now