ജീവനക്കാരുടെ പണംകൊണ്ട് സാധനങ്ങൾ വാങ്ങി, ഷൂ പോളിഷ് ചെയ്യാൻ ആവശ്യപ്പെട്ടു; തെരഞ്ഞെടുപ്പ് നിരീക്ഷകനെതിരെ വ്യാപക പരാതി

ജീവനക്കാരോട് മോശമായി പെരുമാറിയതിനൊപ്പം കേരളത്തെക്കുറിച്ച് മോശമായി പറഞ്ഞതായും ആരോപണമുണ്ട്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:42 am IST

ഇടുക്കി; ജീവനക്കാരോട് മോശമായി പെരുമാറിയ തെരഞ്ഞെടുപ്പ് നിരീക്ഷകനെതിരെ വ്യാപക പരാതി. ദേവികുളം, ഇടുമ്പൻചോല നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകൻ നരേഷ് കുമാർ ബൻസാലിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യാപക പരാതി ലഭിച്ചത്. 

ജീവനക്കാരോട് മോശമായി പെരുമാറിയതിനൊപ്പം കേരളത്തെക്കുറിച്ച് മോശമായി പറഞ്ഞതായും ആരോപണമുണ്ട്. ജീവനക്കാരുടെ പണം ഉപയോ​ഗിച്ച് ഭക്ഷണവും സു​ഗന്ധവ്യജ്ഞനവസ്തുക്കളും വാങ്ങി, എന്നാൽ ഒരു തവണ പോലും പണം തിരിച്ചുകൊടുക്കാൻ തയാറായില്ല. കൂടാതെ അവരോട് തന്റെ ഷൂ പോളിഷ് ചെയ്തുകൊടുക്കാനും ആവശ്യപ്പെട്ടു. 

ദേവികുളം ആർഡിഒ ഓഫിസിലെ ഉന്നത ഉദ്യോ​ഗസ്ഥനോട് ജെൽ പേന വാങ്ങിക്കൊടുക്കാൻ നിർദേശിച്ചു. കേരളത്തെ പറ്റിയും മലയാള ഭാഷയെപ്പറ്റിയും മോശമായി സംസാരിക്കുകയും ഇവിടത്തെ ഭരണ- പ്രതിപക്ഷ കക്ഷികളെ ഇകഴ്ത്തി സംസാരിക്കുകയും ചെയ്തു. വിഡിയോ സർവൈലൻസ് ടീമിന് അനുവദിച്ച വാഹനത്തിൽ കുടുംബ സമേതം മധുരയ്ക്ക് പോയെന്നും പരാതിയിൽ പറയുന്നു. 

വിവിധ വകുപ്പുകളിൽ നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോ​ഗിക്കപ്പെട്ട ഉദ്യോ​ഗസ്ഥരാണ് പരാതിയുമായി എത്തിയത്. വ്യാപകമായി പരാതി ഉയർന്നതോടെ അന്വേഷണം നടത്താൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now