
വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍; അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം

പാലക്കാട്: വല്ലപ്പുഴയില്‍ അമ്മയെയും മക്കളെയും വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, അമ്മയ്ക്കു പിന്നാലെ ചികിത്സയിലിരുന്ന മൂത്ത മകളും മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പില്‍ പ്രദീപിന്റെ മകള്‍ നിഖ (12) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഞായറാഴ്ച പുലര്‍ച്ചെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ പ്രദീപിന്റെ ഭാര്യ ബീനയെ (35) പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണ്ണെണ്ണ ശരീരത്തില്‍ ഒഴിച്ച് തീ കൊളുത്തിയ നിലയിലായിരുന്നു. പൊള്ളലേറ്റ ആറുവയസുകാരി നിവേദ ചികിത്സയില്‍ കഴിയുകയാണ്.
കുടുംബ പ്രശ്നമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബീനയുടെ ഭര്‍ത്താവ് പ്രദീപ് വടകരയില്‍ മരപ്പണി ചെയ്യുകയാണ്. രണ്ടു മാസത്തിലൊരിക്കലാണു നാട്ടിലെത്തുന്നത്. സംഭവത്തെപ്പറ്റി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും




