'ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു'; രഞ്ജിത്തിനെതിരെ പരാതി നല്‍കി ശ്രീലേഖ മിത്ര

ശ്രീലേഖ മിത്ര ഉന്നയിച്ച ആരോപണത്തില്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു

bengali-actress-sreelekha-mitra-filed-complaint-against-ranjith
ശ്രീലേഖ മിത്ര, രഞ്ജിത്ത്ഇന്‍സ്റ്റഗ്രാം, എക്സ് പ്രസ് ചിത്രം
Last Updated :26 August 2024, 6:22 pm IST
Edited by :amalkjoy

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി ബംഗാളി നടി ശ്രീലേഖ മിത്ര. കൊച്ചി കമ്മീഷണര്‍ക്ക് ഇമെയില്‍ വഴിയാണ് പരാതി നല്‍കിയത്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് ശ്രീലേഖ പരാതിയില്‍ പറയുന്നത്.

ശ്രീലേഖ മിത്ര ഉന്നയിച്ച ആരോപണത്തില്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു. ലൈംഗിക താല്‍പര്യത്തോടെ രഞ്ജിത്ത് ശരീരത്തില്‍ സ്പര്‍ശിച്ചു. കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ വെച്ചായിരുന്നു അതിക്രമമെന്നും ശ്രീലേഖ പരാതിയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

താന്‍ ഒരു കുറ്റകൃത്യമാണ് വെളിപ്പെടുത്തിയത്. സാധാരണ നിലയില്‍ കേസെടുക്കുന്നതിന് എഴുതി തയാറാക്കിയ പരാതിയുടെ ആവശ്യമില്ലെന്നാണ് തനിക്ക് ലഭിച്ച നിയമോപദേശം. എന്നാല്‍ എഴുതി തയാറാക്കിയ പരാതിയില്ലാതെ കേസെടുക്കാന്‍ കഴയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് പൊലീസില്‍ പരാതി നല്‍കുന്നതെന്നും നടി പറഞ്ഞു.

പരാതി നല്‍കുന്നില്ലെന്നായിരുന്നു ശ്രീലേഖ നേരത്തെ പറഞ്ഞത്. എന്നാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച ശേഷം തനിക്കെതിരായ ആരോപണത്തില്‍ പരാതി നല്‍കുമെന്ന് രഞ്ജിത്ത് ശബ്ദ സന്ദേശത്തിലൂടെ പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now