
Kerala Election 2026: എല്‍ഡിഎഫിന് വോട്ടു തേടി ബിജെപി സ്ഥാനാര്‍ഥി; വിവാദമായി ഫെയ്സ്ബുക്ക് പോസ്റ്റ്
സിജെപി ഡീല്‍ വീണ്ടും പുറത്തു വന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുമേഷ് അച്യുതന് പരിഹസിച്ചു

പാലക്കാട്: ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക് വോട്ടു ചോദിച്ച് ബിജെപിയുടെ സ്ഥാനാര്‍ഥി. ചിറ്റൂലിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രാണേഷ് രാജേന്ദ്രനാണ് എല്‍ഡിഎഫ് സ്ഥാനാർഥി വി മുരുകദാസിനായി വോട്ടു തേടിയത്. വിവാദമായതോടെ ഫെയ്സ്ബുക്ക് പോസ്റ്റ് പ്രാണേഷ് പിന്‍വലിച്ചു.
ചിറ്റൂരില്‍ ഇടതുപക്ഷവും ബിജെപിയും തമ്മിലുള്ള സിജെപി ഡീല്‍ വീണ്ടും പുറത്തു വന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുമേഷ് അച്യുതന് പരിഹസിച്ചു. എന്നാല്‍ ഫെയ്സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് താനല്ലെന്നും, ഫെയ്സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടതാണോയെന്ന് സംശയമുണ്ടെന്നുമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി പ്രാണേഷ് വിശദീകരിക്കുന്നത്.
ജനാധിപത്യത്തെ അപഹസിക്കുന്ന കോണ്‍ഗ്രസ് നാടകത്തില്‍ ചിറ്റൂര്‍ തിരിച്ചടിക്കുമെന്നു പറഞ്ഞാണ് പ്രാണേഷിന്റെ എഫ്ബി പോസ്റ്റ് തുടങ്ങുന്നത്. ചിറ്റൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുരുകദാസിന് മോതിരമാണ് ചിഹ്നം. അപരനായ സ്ഥാനാര്‍ഥിക്ക് സമാനമായ, മാലയുമാണ് ചിഹ്നം. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും അപരന്റെ പോസ്റ്ററുകള്‍ പിടിച്ചെടുത്തിയിരുന്നു.
ഇതു പരാമര്‍ശിച്ചാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ എഫ്ബി പോസ്റ്റ് തുടങ്ങുന്നത്. നാടിന്റെ നന്മയും വികസനത്തുടര്‍ച്ചയും ആഗ്രഹിക്കുന്ന ചിറ്റൂരിലെ ജനത ഈ കുത്സിത നീക്കങ്ങളെ തള്ളിക്കളയും. നമ്മുടെ വോട്ട് വികസനത്തിന്, നമ്മുടെ വോട്ട് വി മുരുകദാസിന്, നമ്മുടെ ചിഹ്നം മോതിരം എന്നിങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വ്യക്തമാക്കി.
News Now
വീണ്ടും ന്യൂനമര്‍ദ്ദം, ബുധനാഴ്ച വരെ മഴ; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മലബന്ധം അലട്ടുന്നുണ്ടോ? ഡയറ്റിൽ ഉൾപ്പെടുത്താം ഈ പഴം
കൈ നിറയെ പണം; ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് പ്ലസ് എസ്ഐപി സ്ട്രാറ്റജി

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

Summary
BJP candidate Pranesh Rajendran asks for votes for LDF candidate.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


മമത പിന്തുണച്ചു, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍; ആന്റോ ജയിലില്‍ തന്നെ; സഞ്ജു 'ടീം ഡല്‍ഹി'യില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

നന്ദിഗ്രാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍; നടപടി മമത പിന്തുണച്ചതിന് പിന്നാലെ


