
'ആദ്യം സ്വന്തം പാർട്ടിയിലുള്ളവരെ പിടിച്ചു നിർത്തു; മറ്റത്തൂരിൽ ബിജെപി പിന്തുണച്ചത് സ്വതന്ത്രനെ' (വിഡിയോ)
കോണ്‍ഗ്രസ് വിട്ടുവന്നവരെ ബിജെപിയില്‍ ചേരാന്‍ ക്ഷണിച്ചിട്ടില്ല

തൃശൂര്‍: മറ്റത്തൂരില്‍ പിന്തുണച്ചത് സ്വതന്ത്രനെയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ്. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആദ്യം ചെയ്യേണ്ടത് സ്വന്തം പാര്‍ട്ടിയിലുള്ളവരെ പിടിച്ചു നിര്‍ത്താനാണ്. മറ്റത്തൂരില്‍ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നിന്നയാളാണ് ഔസേഫ്. ആ സ്ഥാനാര്‍ഥി സിപിഎമ്മില്‍ ചേര്‍ന്ന് എങ്ങിനെയാണ് മത്സരിച്ചതെന്ന് ടാജറ്റ് പോയി അന്വേഷിക്കണം.
എട്ട് അംഗങ്ങളും രണ്ട് വിമതരുമുള്ള കോണ്‍ഗ്രസില്‍ നിന്ന് നാലംഗങ്ങളുള്ള ബിജെപി ആളുകളെ തട്ടിയെടുത്തു എന്ന് പറഞ്ഞാല്‍, അതിനുത്തരം കോണ്‍ഗ്രസിനോടാണ് ചോദിക്കേണ്ടത് ബിജെപിയോടല്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റത്തൂരില്‍ 25 വര്‍ഷമായി തുടരുന്ന എല്‍ഡിഎഫ് ഭരണം അവസാനിപ്പിക്കാനും കോണ്‍ഗ്രസിന്റെ ധാര്‍ഷ്ട്യം ഇല്ലാതാക്കാനുമാണ് ബിജെപി ഈ നീക്കം നടത്തിയത്.
ബിജെപിയെ അകറ്റാന്‍ സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നതു പോലെയല്ല ഇത്. സ്വതന്ത്രരെയാണ് പിന്തുണച്ചത്. കോണ്‍ഗ്രസ് വിട്ടുവന്നവരെ ബിജെപിയില്‍ ചേരാന്‍ ക്ഷണിച്ചിട്ടില്ലെന്നും നാഗേഷ് പറഞ്ഞു.
News Now
വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കൊറിയർ വഴി കോടികളുടെ എംഡിഎംഎ കടത്ത്: അന്തർ സംസ്ഥാന ലഹരി റാക്കറ്റിന്റെ നീക്കം തകർത്ത് പൊലീസ്

ക്ഷേത്രത്തിലെ 10 ലക്ഷത്തിന്റെ തിരുവാഭരണം അടിച്ചുമാറ്റി; പൂജാരി പിടിയിൽ

Summary
BJP state secretary A Nagesh said that party supported an independent candidate in Mattathur.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'മോദിയെ പുകഴ്ത്തി കൊച്ചിൻ ഷിപ്പ്യാർഡ് ഡയറക്ടർ സ്ഥാനം നേടി'; ജിജി തോംസണെതിരെ വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം വിവാദങ്ങള്‍ അവസാനിപ്പിച്ചെന്ന് ബിജെപി; നിര്‍ണായക ചോദ്യങ്ങളുമായി കോണ്‍ഗ്രസ്


