
യുഡിഎഫ് വിജയത്തിലും ബിജെപിയുടെ രാഷ്ട്രീയ തന്ത്രം ഫലിച്ചു; മുസ്ലീം സ്ഥാനാര്‍ഥി ജയിച്ചു കയറി

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് വിജയത്തിലും ബിജെപിയുടെ രാഷ്ട്രീയ തന്ത്രം ഫലിച്ചു. മുപ്പത്തിയഞ്ചാം ഡിവിഷനിലാണ് ബിജെപിയുടെ തന്ത്രം വിജയിച്ചത്. മുസ്ലീം സ്ഥാനാര്‍ഥി മുംദാസ് താഹ ആണ് കണ്ണംകുളങ്ങര ഡിവിഷനില്‍ വിജയിച്ചു കയറിയത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് മുംദാസ് പിടിച്ചെടുത്തത് എന്നതും ശ്രദ്ധേയം.
തൃശൂരില്‍ ബിജെപിയുടെ ഏക മുസ്ലീം സ്ഥാനാര്‍ഥിയാണ് മുംദാസ്. മോദിയുടെ വികസന കാഴ്ചപ്പാടില്‍ ആകൃഷ്ടയായാണ് താന്‍ ബിജെപിയിലേയ്ക്ക് വന്നതെന്ന് മുംദാസ് പറഞ്ഞിരുന്നു.
പ്രചാരണവേളയിലും മോദിയുടെ വികസനമാണ് മുംദാസ് പ്രചാരണവിഷയമാക്കിയത്. ചെന്നൈയില്‍ നിന്നു തന്നെ ബിജെപിയുടെ ന്യൂനപക്ഷവിഭാഗത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന മുംദാസ് താഹ എട്ടുവര്‍ഷമായി ബിജെപി അംഗമാണ്. സുരേഷ്ഗോപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പുമുതല്‍ തൃശൂരില്‍ പ്രവര്‍ത്തനനിരതയാണ്.
News Now
ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

Summary
BJP's political strategy worked in kannamkulangara
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



