
News Now
'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഫ്ളാറ്റിലെ ഫ്രിഡ്ജില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്ലാറ്റില്‍ താമസിക്കുന്ന യുവദമ്പതികളുടെ മുറിയില്‍ നിന്നാണ് മൂന്ന് മാസത്തോളം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫ്രിഡ്ജില്‍ ചെറിയ പെട്ടിക്കുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. താന്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നതായും, ഇക്കഴിഞ്ഞ ഇരുപതാം തിയ്യതി വയറുവേദന അനുഭവപ്പെടതിനെ തുടര്‍ന്ന് മാസം തികയാതെ പ്രസവിക്കുകയും, നഴ്സിംഗ് പഠിച്ചിട്ടുള്ളതുകൊണ്ട് ഭ്രൂണം സ്വയം വേര്‍പ്പെടുത്തുകയും ചെയ്തതായി യുവതി പൊലീസിന് മൊഴി നല്കി.
ഭ്രൂണം കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നും യുവതി പൊലിസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലിസ് അറിയിച്ചു.
Summary
Body of unborn child recovered from refrigerator in Kodungallur flat; investigation underway
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





