അത് പകരം വയ്ക്കാന്‍ ഇല്ലാത്ത ത്യാഗത്തിന്റെയും അനുകമ്പയുടെയും ഉദാഹരണമാണ്. ഇത് വെറുമൊരു അവയവദാനമല്ല, മറിച്ച് മാനവികതയിലുള്ള അവരുടെ അചഞ്ചലമായ വിശ്വാസമാണ്

By donating organs to others, deceased Kerala baby now immortal; Jharkhand CM
ആലിന് ഷെറിന് ആദരാഞ്ജലി അര്‍പ്പിച്ച് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍
Last Updated :20 February 2026, 10:41 am IST

News Now

ന്യൂഡല്‍ഹി: മരണാനന്തരം നാലു കുട്ടികള്‍ക്ക് പുതുജീവനേകിയ കുഞ്ഞുമാലാഖ ആലിന് ഷെറിന് ആദരാഞ്ജലി അര്‍പ്പിച്ച് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. അവയവദാനം നടത്തിയതോടെ കുട്ടി അനശ്വരയായി മാറിയെന്ന് സോറന്‍ ട്വിറ്ററില്‍ കുറിച്ചു.

സംസ്ഥാനത്ത് അവയവദാനം ശക്തിപ്പെടുത്താന്‍ തന്റെ സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. സാമൂഹ്യമാധ്യമമായ എക്‌സിലായിരുന്നു സോറന്റെ വൈകാരിക കുറിപ്പ്. 'ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയെന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും അസഹനീയമായ നിമിഷമാണ്. ദുഃഖത്തിനിടയിലും തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള ഷെറിന്‍ ആന്‍ ജോണിന്റെയും അരുണ്‍ എബ്രഹാമിന്റെയും തീരുമാനം സാധാരണ ഒന്നല്ല; അത് പകരം വയ്ക്കാന്‍ ഇല്ലാത്ത ത്യാഗത്തിന്റെയും അനുകമ്പയുടെയും ഉദാഹരണമാണ്. ഇത് വെറുമൊരു അവയവദാനമല്ല, മറിച്ച് മാനവികതയിലുള്ള അവരുടെ അചഞ്ചലമായ വിശ്വാസമാണ്.'- സോറന്റെ കുറിപ്പില്‍ പറയുന്നു.

ആലിന്റെ ജീവിതം ഹ്രസ്വമായിരുന്നെങ്കിലും, ഇന്ന് അവള്‍ പല വീടുകളിലും പ്രതീക്ഷയായി ജീവിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതി നല്‍കി, അവസരത്തിനൊത്ത് ഉയര്‍ന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെയും സോറന്‍ പ്രശംസിച്ചു.

അരുണ്‍ ഏബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും ഏകമകളായ ആലിന് കഴിഞ്ഞ അഞ്ചിന് എംസി റോഡില്‍ പള്ളത്തുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരുക്കേറ്റത്. കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആലിന്റെ ഇരുവൃക്കകളും കരളും ഉള്‍പ്പെടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.

Summary

By donating organs to others, deceased Kerala baby now immortal: Jharkhand CM .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates