നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതില്‍ തകര്‍ത്ത് കിണറ്റിലേക്ക് വീണു; ഡ്രൈവറെ രക്ഷപ്പെടുത്തി

കോഴിക്കോട് ചേവായൂരിലാണ് അപകടം ഉണ്ടായത്‌

car accident
അപകടത്തില്‍പ്പെട്ട കാര്‍ ടെലിവിഷന്‍ ചിത്രം
Last Updated :18 August 2024, 10:52 am IST
Edited by :Sujith

കോഴിക്കോട്: ചേവായൂരില്‍ നിയന്ത്രണംവിട്ട കാര്‍ വീട്ടുമുറ്റത്തേ കണറിലേക്ക് വീണു. കാര്‍ ഡ്രൈവര്‍ രാധാകൃഷ്ണന് പരിക്കേറ്റു. പോക്കറ്റ് റോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് കയറുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതില്‍ തകര്‍ത്ത് കിണറിലേക്ക് വീഴുകയായിരുന്നു.

കാര്‍ തലകീഴായി മറിഞ്ഞ് കിണറിനിട്ട നെറ്റില്‍ കുത്തിനിന്നതുകൊണ്ടാണ് വന്‍ അപകടം ഒഴിവായത്. താറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ രാധാകൃഷ്ണനെ വെള്ളിമാടുകുന്ന് അഗ്നിശമന സേന പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now