ഒമ്പത് വയസുകാരിയെ കോമയിലാക്കിയ കാര്‍ അപകടം: പ്രതിയെ രണ്ടാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കുമെന്ന് പൊലീസ്

കണ്ണൂര്‍ മേലേ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളാണ് തൃഷാന

Last Updated :9 December 2024, 9:19 pm IST

കണ്ണൂര്‍: വാഹനാപകടത്തില്‍ വയോധിക മരിക്കുകയും ഒന്‍പതു വയസ്സുകാരി അബോധാവസ്ഥയിലാകുകയും ചെയ്ത കേസിലെ പ്രതിയെ രണ്ടാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കുമെന്ന് പൊലീസ്. പുറമേരി മീത്തലെ പുനത്തില്‍ ഷെജീലിനെ (35) എത്രയും പെട്ടന്ന് എത്തിക്കാനാണ് പൊലീസ് നീക്കം നടത്തുന്നത്. നാട്ടിലെത്തിയില്ലെങ്കില്‍ നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിക്കും.

കണ്ണൂര്‍ മേലേ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളാണ് തൃഷാന. ഷെജീലും കുടുംബവും സഞ്ചരിച്ച കാര്‍ ഇരുവരെയും ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. പിന്നീടു കാറിനെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. 50,000 ഫോണ്‍കോളുകളും 19,000 വാഹനങ്ങളും പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. ഷെജീലിന്റെ കാര്‍ ഇന്‍ഷുറന്‍സ് ക്ലെയിം വാങ്ങിയെന്ന് കണ്ടെത്തിയതാണ് തുമ്പായത്. ഷെജീലും കുടുംബവും സഞ്ചരിച്ച കാര്‍ ബേബിയേയും തൃഷാനയേയും ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയില്‍ ചോറോട് മേല്‍പാലത്തിന് സമീപം ഉണ്ടായ അപകടത്തിലാണ് കണ്ണൂര്‍ തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം പുത്തലത്ത് ബേബി (68) മരിച്ചത്. ഗുരുതര പരിക്കേറ്റ തൃഷാനയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇപ്പോഴും അബോധാവസ്ഥയിലാണ്. പത്ത് മാസത്തോളമായി ആശുപത്രിയില്‍ കഴിയുന്ന കുട്ടിയെ നാളെ ഡിസ്ചാര്‍ജ് ചെയ്യും. കോഴിക്കോട് മെഡിക്കല്‍ കോളജിന് അടുത്തായി വാടക വീട്ടിലേക്കാണ് കുട്ടിയെ മാറ്റുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now