
അടിപ്പാത നിര്‍മ്മാണത്തിനെടുത്ത കുഴിയില്‍ വെള്ളക്കെട്ട്; കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞു, വിഡിയോ
കാറിനുള്ളില്‍ രണ്ട് യാത്രക്കാരുണ്ടായിരുന്നു ആര്‍ക്കും പരിക്കില്ല.

തൃശൂര്‍: ചാലക്കുടി മുരിങ്ങൂര്‍ ദേശീയപാതയില്‍ കാര്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. അടിപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി രൂപപ്പെട്ട വെള്ളക്കെട്ടിലേക്കാണ് കാര്‍ മറിഞ്ഞത്.
സര്‍വീസ് റോഡിന് സമീപം ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. കാറിനുള്ളില്‍ രണ്ട് യാത്രക്കാരുണ്ടായിരുന്നു ആര്‍ക്കും പരിക്കില്ല.
തിരുവനന്തപുരത്തുനിന്നു തൃശൂരിലേയ്ക്ക് പോകുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. മുമ്പിലെ വാഹനം സഡന്‍ബ്രേക്കിട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന തൃശൂര്‍ ചെമ്പൂക്കാവ് സ്വദേശി വത്സനെ നിസാരപരിക്കുകളോടെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്

Summary
Car falls into a pond, passengers miraculously survive, video
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




